അഫ്ഗാൻ ധനമന്ത്രി രാജി വെച്ച് രാജ്യം വിട്ടു

0
520

അഫ്ഗാനിസ്ഥാനിലെ താലിബാന്റെ മുന്നേറ്റം തുടരുന്നതിനിടെ രാജ്യത്തെ ആക്ടിങ് ധനമന്ത്രി ഖാലിദ് പയേന്ദ രാജിവെച്ച് രാജ്യംവിട്ടു. രാജ്യത്തെ കസ്റ്റംസ് പോയിന്റുകള്‍ താലിബാന്‍ പിടിച്ചെടുക്കുകയുംനികുതി വരുമാനം കുത്തനെ ഇടിയുകയും ചെയ്തതിന് പിന്നാലെയാണ് മന്ത്രി ചുമതയൊഴിഞ്ഞ് രാജ്യം വിട്ടതെന്ന് ധനമന്ത്രാലയ വക്താവ് മുഹമ്മദ് റാഫി പ്രതികരിച്ചു.

മന്ത്രിസ്ഥാനം രാജിവെയ്ക്കുകയാണെന്ന് പയേന്ദ ചൊവ്വാഴ്ച ട്വീറ്റ് ചെയ്തിരുന്നു. പിന്നാലെ അസുഖ ബാധിതയായ ഭാര്യയ്‌ക്കൊപ്പം രാജ്യം വിട്ടതായാണ് റിപ്പോര്‍ട്ടുകള്‍. രാജിപ്രഖ്യാപനം നടത്തിയെങ്കിലും കാരണം വ്യക്തമാക്കിയിരുന്നില്ല.

നിലവില്‍ ഒന്‍പത് പ്രവിശ്യാ തലസ്ഥാനങ്ങളാണ് താലിബാന്‍ കയ്യടക്കിയിരിക്കുന്നത്. അഫ്ഗാനിലെ വടക്കന്‍ നഗരങ്ങ ള്‍ താലിബാന്റെ കീഴിലായിക്കഴിഞ്ഞു.

Leave a Reply