Pravasimalayaly

അഫ്ഗാന്‍ പ്രസിഡന്റ് അഷ്റഫ് ഗാനി ഒമാനിൽ അഭയം തേടിയതായി റിപ്പോർട്ട്

താലിബാന്‍ കബൂള്‍ പിടിച്ചെടുത്തതോടെ നാടുവിട്ട അഫ്ഗാന്‍ പ്രസിഡന്റ് അഷ്റഫ് ഗാനി നാടുവിട്ടത് നാലു കാറുകള്‍ നിറയെ പണവുമായിട്ടായിരുന്നെന്ന് റിപ്പോര്‍ട്ട്. കാബൂളില്‍ നിന്നും പണം നിറച്ച കാറുകളുടെ അകമ്പടിയിലായിരുന്നു ഗാനി കാബൂള്‍ വിമാനത്താവളത്തില്‍ എത്തിയതെന്നും അവിടെ നിന്നും പ്രത്യേക ഹെലികോപ്റ്ററില്‍ ഒമാനില്‍ രാഷ്ട്രീയാഭയം തേടിയതായിട്ടാണ് വിവരം.

രക്തച്ചൊരിച്ചില്‍ ഒഴിവാക്കാനാണ് തന്റെ ശ്രമമെന്ന് കഴിഞ്ഞ ദിവസം ഗാനി സാമൂഹ്യമാധ്യമത്തില്‍ പറഞ്ഞിരുന്നു. ഗാനിയുടെ വിമാനത്തിന് നേരത്തേ താജിക്കിസ്ഥാന്‍ ഇറങ്ങാന്‍ അനുമതി നിഷേധിച്ചതിനെ തുടര്‍ന്നാണ് ഒമാനില്‍ പോയി ഇറങ്ങിയത്. ഇന്നലെയാണ് ഗാനിയും സഹായികളും രാജ്യം വിട്ടത്. നേരത്തേ നിറച്ചുപണവുമായി നാലു കാറുകളുടെ അകമ്പടിയിലാണ് ഗാനി കാബൂള്‍ വിമാനത്താവളത്തിലേക്ക് പോയത്.

കൊണ്ടുവന്ന മുഴുവന്‍ പണവും പിന്നീട് ഹെലികോപ്റ്ററില്‍ കയറ്റാന്‍ ശ്രിച്ചെങ്കിലും പൂര്‍ണ്ണമായും കയറ്റാനായില്ല. അതുകൊണ്ട് റണ്‍വേയില്‍ കുറച്ചു പണം ഉപേക്ഷിക്കേണ്ടതായി വന്നെന്ന് റഷ്യന്‍ മാധ്യമമായ സ്പുട്‌നിക്കിനോട് റഷ്യന്‍ എംബസിയുടെ വക്താവ് പറഞ്ഞു.

ഞായറാഴ്ച തന്നെ താലിബാന്‍ കാബൂളില്‍ ഉടനീളമുള്ള ചെക്ക്‌പോസ്റ്റുകള്‍ പിടിച്ചെടുത്തിരുന്നു. ഇവര്‍ പ്രസിഡന്റ് പാലസ് പിടിച്ചതിന് പിന്നാലെ ഇവിടെ ജോലി ചെയ്തിരുന്ന പോലീസും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ജോലി ഉപേക്ഷിച്ചിട്ടുണ്ട്.

നിരവധി എംബസികളും അന്താരാഷ്ട്ര ഏജന്‍സികളുടെ ജില്ലാ ഓഫീസുകളും നിറഞ്ഞ ഗ്രീന്‍സോണിലെ തെരുവുകള്‍ തോക്കുധാരികളായ സൈനികരെകൊണ്ടു നിറഞ്ഞിരുന്നു. കാബൂള്‍ വിമാനത്താവളം ജനസാന്ദ്രമായി കിട്ടുന്ന വിമാനത്തില്‍ കയറി നാടുവിടാനായിരുന്നു ആള്‍ക്കാരുടെ ശ്രമം. പ്രസിഡന്റ് പാലസ് പിടിച്ചതിന് പിന്നാലെ യുദ്ധം തീര്‍ന്നതായി താലിബാന്‍ പ്രഖ്യാപിച്ചു.

Exit mobile version