സര്‍ക്കാര്‍ രൂപീകരണം: താലിബാനും ഹഖാനിയും അഫ്ഗാന്‍ മുന്‍ പ്രസിഡന്റ് കര്‍സായിയുമായി കൂടിക്കാഴ്ച നടത്തി

0
33

അഫ്ഗാനിസ്താനില്‍ സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട് താലിബാന്റെ ചര്‍ച്ചകള്‍ പുരോഗമിക്കുന്നു. താലിബാന്‍ കമാന്‍ഡറും ഹഖാനി നെറ്റ്‌വര്‍ക്ക് ഭീകര സംഘടനയുടെ മുതിര്‍ന്ന നേതാവ് അനസ് ഹഖാനിയും മുന്‍ അഫ്ഗാന്‍ പ്രസിഡന്റ് ഹമീദ് കര്‍സായിയുമായി കൂടിക്കാഴ്ച നടത്തി. താലിബാന്‍ വൃത്തങ്ങള്‍ തന്നെയാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്.

കര്‍സായിക്കൊപ്പം അഫ്ഗാനിലെ മുഖ്യ സമാധാന ഇടനിലക്കാരന്‍ അബ്ദുള്ള അബ്ദുള്ളയും ചര്‍ച്ചയില്‍ പങ്കെടുത്തുവെന്നും പേര് വെളിപ്പെടുത്താത്ത താലിബാന്‍ പ്രതിനിധി അറിയിച്ചു.

താലിബാന്റെ പ്രമുഖ ഘടകമാണ് ഹഖാനി നെറ്റ്‌വര്‍ക്ക്. പാകിസ്താന്‍ അതിര്‍ത്തിയില്‍ താവളമടിച്ചിരിക്കുന്ന ഹഖാനി നെറ്റ് വര്‍ക്ക് കഴിഞ്ഞ കാലങ്ങളില്‍ അഫ്ഗാനില്‍ നടന്ന മാരകമായ ഭീകരാക്രമണങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവരാണ്.

Leave a Reply