കോട്ടയം
എസ്.എൻ.ഡി.പി യോഗം കൗൺസിലറും എസ്.എൻ.ട്രസ്റ്റ് എക്സിക്യൂട്ടീവ്
അംഗവുമായ എ.ജി തങ്കപ്പൻ സ്പൈസസ് ബോർഡ് ചെയർമാനായി. ബി.ഡി.ജെ.എസ് സംസ്ഥാന
വൈസ് പ്രസിഡന്റാണ് .
35 വർഷക്കാലം കോട്ടയം എസ്.എൻ.ഡി.പി യൂണിയൻ യായിരുന്നു ,തടർന്നു
പ്രസിഡന്റ് സ്ഥാനം വഹിച്ചു .എസ്.എൻ.ഡി.പി യോഗം ഡയറക്ടറുമായി
.ഇക്കാലത്താണ് ജിസാറ്റ് എഞ്ചിനിയറിംഗ് കോളേജ്, കുമരകം ശ്രീനാരായണ കോളേജ്,
ചാന്നാനിക്കാട് പി.ജി.ആർ മെമ്മോറിയൽ കോളേജ്, ചാന്നാനിക്കാട് ശ്രീനാരായണ
പബ്ലിക് സ്കൂൾ തുടങ്ങിയ സ്ഥാപനങ്ങൾ ആരംഭിച്ച് വിദ്യാഭ്യാസ രംഗത്ത്
കോട്ടയം യൂണിയനെ മാതൃകാ യൂണിയനാക്കി വളർത്തിയത്. യൂണിയന്റെ കീഴിലുള്ള
നാഗമ്പടം മഹാദേവ ക്ഷേത്രത്തെ ആത്മീയ കേന്ദ്രമാക്കി വളർത്തുന്നതിലും വലിയ
പങ്കു വഹിച്ചു .എസ്.എൻ.ഡി.പി വൈദിക യോഗം കേന്ദ്ര കോർഡിനെറ്ററാണ് .
ബി.ഡി.ജെ.എസ് സ്ഥാപക ട്രഷറ റായിരുന്നു. 2016ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ
ഏറ്റുമാനൂർ മണ്ഡലത്തിൽ എൻ.ഡി.എ സ്ഥാനാർത്ഥിയായ് മത്സരിച്ചിരുന്നു
മണർകാട് ആക്കുളത്ത് താമസിക്കുന്നു . സാം ബവി തങ്കപ്പനാണ് ഭാര്യ
.എസ്.എൻ.ഡി.പി യൂത്ത് മൂവ്മെന്റ് കോട്ടയം യൂണിയൻ യൂത്ത്
മൂവ്മെന്റ്പ്രസിഡന്റ് ലിനീഷ് ടീ ആക്കളം (ബി.എസ്.എൻ.എൽ എഞ്ചിനീയർ കോട്ടയം
) മിഥുൻ ടീ ആക്കളം (മർച്ചന്റ് നേവി ) എന്നിവർ മക്കളാണ് .