തിരുവന്തപുരം: അയോധ്യയില്‍ രാമക്ഷേത്രം നിര്‍മാണത്തിന് സംഭാവന നല്കിയതുമായി ബന്ധപ്പെട്ട് പി.സി ജോര്‍ജ് എംഎല്‍എയുടേതെന്ന പേരില്‍ പ്രചരിക്കുന്ന ശബ്ദസന്ദേശം വൈറലാകുന്നു. പി.സി ജോര്‍ജിന്റെ ഫോണിലേക്ക് വിളിച്ച് സംസാരിച്ചതിന്റെ ശബ്ദരേഖയെന്ന രീതിയിലുള്ള ശന്ദേശമാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. രാമക്ഷേത്രനിര്‍മാണത്തിനായി ഫണ്ട് നല്കിയതു അബദ്ധത്തില്‍ സംഭവിച്ചതാണോ എന്നും ,ആ നിലപാട് മാറ്റുമോ എന്നുമുള്ള ചോദ്യത്തിന് അറിഞ്ഞുകൊണ്ടു തന്നെയാണ് സംഭാവന നല്കിയതെന്ന മറുപടി. മറ്റൊരു എംഎല്‍എ സംഭാവന നല്കിയത് അബദ്ധം സംഭവിച്ചതാണെന്നു പറഞ്ഞുിരുത്തിയല്ലോ എന്ന ചോദ്യത്തിന്
‘അവന്‍ തെണ്ടി, ആ എംഎല്‍എ അവന്‍ പരമ തെണ്ടിയാണ്ടി’ ആണെന്ന മറുപടിയാണ് നല്കിയത്. മുസ്‌ളീംങ്ങള്‍ക്ക് പിന്തുണ കൊടുത്താല്‍ മാത്രമാണോ മതേതരമെന്ന ചോദ്യവും ഉയര്‍ത്തുന്നു. വീണ്ടും സങ്കി പാളയത്തിലേക്ക് പോകുകയാണോ എന്ന ചോദ്യത്തിന്് തന്റെ ഔദാര്യം വേണ്ട താന്‍ അങ്ങ് ഒലത്തിയേക്ക് എന്ന പരാമര്‍ശവും നടത്തുന്നു. പി.സിയെ അവഹേളിക്കാനായി വല്ലമിമിക്രി കാരേയും ഉപയോഗിച്ച് പി.സിയുടെ ശബദ്ധത്തില്‍ ആരെങ്കിലും സന്ദേശം അയച്ചതാണോ എന്ന ചോദ്യവും ഉയരുന്നുണ്ട്.