Pravasimalayaly

യാത്രക്കാർക്ക് സൗജന്യമായി തീയതി മാറ്റി നൽകും : എയർ ഇന്ത്യ

കോവിഡ് പശ്ചാത്തലത്തിൽ എയർ ഇന്ത്യ യാത്രക്കാർക്ക് സൗജന്യമായി യാത്ര തീയതി മാറ്റാം. ഇന്ത്യക്കാർക്ക് യു.എ.ഇ.യിൽ പ്രവേശന വിലക്ക് ഏർപ്പെടുത്തിയതിനെ തുടർന്ന് നാട്ടിൽ കുടുങ്ങിപ്പോയവർക്ക് സൗജന്യമായി തീയതിമാറ്റി നൽകുമെന്ന് എയർ ഇന്ത്യയാണ് അറിയിച്ചത്.

ഏപ്രിൽ 25 മുതൽ നിലവിൽ വിലക്ക് പിൻവലിക്കുന്ന തീയതിയായ ജൂൺ 30 വരെ ടിക്കറ്റ് ബുക്ക് ചെയ്തവർക്കാണ് യാത്രാതീയതി സൗജന്യമായി മാറ്റിനൽകുക. യാത്രാടിക്കറ്റ് കൈവശമുണ്ടായിരിക്കണം.

കൂടാതെ, ടിക്കറ്റിന്റെ സാധുത അനുസരിച്ച് യാത്രക്കാർക്ക് ഏത് തീയതിയിലേക്ക് വേണമെങ്കിലും മാറ്റാമെന്നും എയർഇന്ത്യ അറിയിച്ചു.

Exit mobile version