തിരുവനന്തപുരം:
കണ്ണൂർ സ്വദേശിയും ഹൈദരാബാദിലെ എയർഫോഴ്സ് അക്കാദമി കോമൺഡന്റുമായ എയർ മാർഷൽ ശ്രീകുമാർ പ്രഭാകരന് ഈ വർഷത്തെ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് പ്രഖ്യാപിച്ച രാഷ്ട്രപതിയുടെ അതി വിശിഷ്ട സേവാ മെഡലിന് അർഹനായി. സമാധാന കാലഘട്ടത്തിൽ നൽകുന്ന രാജ്യത്തെ ഏറ്റവും ഉയർന്ന രണ്ടാമത്തെ സൈനിക മെഡലാണിത്. സ്തുത്യർഹമായ രാഷ്ട്രസേവനത്തിലെ ആജീവനാന്ത നേട്ടങ്ങളേയും വിശിഷ്ട സേവനങ്ങളേയും മാനിച്ചാണ് ഈ ബഹുമതി നൽകുന്നത്. 2005 ഒക്ടോബറിൽ അദ്ദേഹത്തിന് വായുസേന മെഡലും ലഭിച്ചിട്ടുണ്ട്. കണ്ണൂർ കല്ല്യാശ്ശേരിയിലെ ശ്രീ സി സി പി നമ്പ്യാരുടെയും ശ്രീമതി പദ്മിനി നമ്പ്യാരുടെയും മകനാണ് എയർ മാർഷൽ ശ്രീകുമാർ പ്രഭാകരൻ. ശ്രീമതി രേഖ പ്രഭാകരനാണ് അദ്ധേഹത്തിന്റെ പത്നി.