‘സംശുദ്ധം സദ്ഭരണം ‘ എന്ന മുദ്രാവാക്യമുയർത്തി, പ്രതിപക്ഷ നേതാവ് നയിക്കുന്ന ‘ഐശ്വര്യകേരളയാത്ര’ ജനുവരി 31ന് കാസർകോട് നിന്നും ആരംഭിക്കും.
ഫെബ്രുവരി 1ന് യാത്ര ആരംഭിക്കാനാണ് മുൻപ് നിശ്ചയിച്ചിരുന്നത്.
ഫെബ്രുവരി 22 ന് തിരുവനന്തപുരത്ത് സമാപിക്കുന്ന യാത്ര കേരളത്തിലെ 140 നിയോജകമണ്ഡലങ്ങളിലൂടെയും കടന്നുപോകും. പ്രതിപക്ഷ നേതാവിനോടൊപ്പം യുഡിഎഫ് നേതാക്കളായ
ഉമ്മൻചാണ്ടി, മുല്ലപ്പള്ളി രാമചന്ദ്രൻ, പി കെ കുഞ്ഞാലിക്കുട്ടി, എം എം ഹസ്സൻ, പി ജെ ജോസഫ്, എൻ കെ പ്രേമചന്ദ്രൻ, അനൂപ് ജേക്കബ്, സി പി ജോൺ ,
ജി ദേവരാജൻ, ജോൺ ജോൺ,വി ഡി സതീശൻ (കോ- ഓർഡിനേറ്റർ) എന്നിവർ പങ്കെടുക്കും.