കേരള കേഡര്‍ ഐപിഎസ് ഉദ്യോഗസ്ഥ ഐശ്വര്യ ദോഗ്ര വിവാഹിതയാകുന്നു. എറണാകുളം സ്വദേശി അഭിഷേക് ആണ് വരന്. ഈ മാസം 25ന് മുംബൈയിലാണ് വിവാഹം.
കൊച്ചി സിറ്റി ഡപ്യൂട്ടി പൊലീസ് കമ്മിഷണറായിരുന്ന ഐശ്വര്യ നിലവില്‍ തൃശൂര്‍ റൂറല്‍ എസ്പിയാണ്. ഐടി മേഖലയില്‍ ജോലി ചെയ്യുകയാണ് അഭിഷേക്.