Pravasimalayaly

കേരളത്തെ കടക്കെണിയിൽ ആക്കുന്നതും അപ്രായോഗികവുമായ സിൽവർ ലൈൻ പദ്ധതി സർക്കാർ ഉപേക്ഷിക്കണമെന്ന് എൻ അജിത് മുതിരമല

ഒരുലക്ഷം കോടിയിലധികം ചിലവ് വരുന്നതും സാധ്യത ഇല്ലാത്തതുമായ കെ റെയിൽ പദ്ധതി ഉപേക്ഷിച്ച് ബദൽ മാർഗ്ഗങ്ങൾ സർക്കാർ സ്വീകരിക്കണമെന്ന് കേരള യൂത്ത് ഫ്രണ്ട് സംസ്‌ഥാന പ്രസിഡന്റ്‌ എൻ അജിത് മുതിരമല ആവശ്യപ്പെട്ടു

കേരളത്തിൻ്റെ തെക്കേ അറ്റം മുതൽ വടക്കേ അറ്റം വരെ ദേശീയപാത നാലുവരി എന്നത് ആറു വരിയാക്കുക. കേരളത്തിൻ്റെ തെക്കേ അറ്റം മുതൽ വടക്കേ അറ്റം വരെ മൂന്നു വരി റെയിൽ പാത നിർമിക്കുക. എല്ലാ ജില്ലകളിലും എയർ സ്ട്രിപ്പുകൾ നിർമ്മിക്കുക നടപ്പാക്കുന്ന ചിലവു കുറഞ്ഞ പ്രായോഗിക പദ്ധതികളാണ്. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഇല്ലാതെയുള്ള ഒരു വികസനവും നടപ്പിലാക്കുവാൻ അനുവദിക്കുകയില്ലായെന്നും അജിത് മുതിരമല പറഞ്ഞു

സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതി കോട്ടയം ജില്ലാ കമ്മിറ്റി മാടപ്പള്ളിയിൽ നടത്തിയ സത്യാഗ്രഹ സമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

സമരസമിതി ചെയർമാൻ ബാബു കുട്ടൻചിറ അധ്യക്ഷതവഹിച്ച സമരത്തിൽ വി.ജെ ലാലി,മാത്തുക്കുട്ടി പ്ലാത്താനം, വർഗീസ് ആൻറണി, ബിജു ചെറുകാട്, ജെയിംസ് പതാരംചിറഡി.സുരേഷ്, ജോയിച്ചൻ കാലായിൽ, ടിജോ കരിക്കണ്ടം,കെ എൻ രാജൻ ടി.ജെ ജോണിക്കുട്ടി, അഭിഷേക് ബിജു എന്നിവർ പ്രസംഗിച്ചു

Exit mobile version