Pravasimalayaly

ശബരിമലയിൽ നിയമ നിർമ്മാണം അനിവാര്യമെന്ന് എൻ അജിത് മുതിരമല

ശബരിമലയിൽ നിയമ നിർമ്മാണം അനിവാര്യമെന്ന് യൂത്ത് ഫ്രണ്ട് ജോസഫ് വിഭാഗം സംസ്‌ഥാന പ്രസിഡന്റ്‌ എൻ അജിത് മുതിരമല

ആചാരവും വിശ്വാസവും സംരക്ഷിക്കുന്നതിന് നിയമനിർമാണം നടത്തുമെന്ന യുഡിഎഫ് വാഗ്ദാനം നടപ്പിലാക്കുന്നത് അനിവാര്യമാണ്. ശബരിമലയിൽ അവിശ്വാസികളെ കയറ്റുന്നതിന് നടത്തിയ ഹീനമായ ശ്രമം വിശ്വാസികളുടെ ഇടയിൽ വളരെയേറെ ചിന്താക്കുഴപ്പം സൃഷ്ടിച്ചു. കേരളത്തിൻറെ സമാധാനപരമായ സാമൂഹിക അന്തരീക്ഷം തകർക്കുന്നതിന് ഇത് കാരണമായി. ശബരിമലയിൽ ഏൽപ്പിച്ച ആഘാതം കേരളത്തിലെ എല്ലാ ക്ഷേത്രങ്ങളെയും ബാധിച്ചു, ദേവസ്വം ബോർഡ് പോലും പ്രതിസന്ധിയിലായി. സർക്കാരിൻറെ വരുമാനം കുറഞ്ഞു, യാതൊരു കാരണമില്ലാതെ ശബരിമലയിൽ ഉണ്ടാക്കിയ പ്രകോപനം കേരളത്തിലെ എല്ലാ വിഭാഗം ജനങ്ങൾക്കും ഉള്ള മുന്നറിയിപ്പാണ്. നിരീശ്വരവാദികൾക്ക് ഈശ്വരവിശ്വാസം സംരക്ഷിക്കാൻ കഴിയില്ല എന്ന് തെളിഞ്ഞിരിക്കുന്നു. ജനാധിപത്യ വിശ്വാസികൾ പ്രതികരിക്കേണ്ട അവസരമാണിതെന്ന് അദ്ദേഹം പ്രസ്താവിച്ചു

Exit mobile version