മത്സരംതുടങ്ങിയപ്പോളെ വിക്കറ്റ് വീണു.
13 സീറ്റും വാങ്ങി ഇടതുമുന്നണിയിൽ ചേക്കേറിയ ജോസ് കെ മാണിയുടെ ഒരു വിക്കറ്റ് മത്സരത്തിന്റെ ആരംഭത്തിൽതന്നെ വീണതായി കേരളാ യൂത്ത് ഫ്രണ്ട് ജോസഫ് വിഭാഗം സംസ്ഥാന പ്രസിഡണ്ട് എൻ.അജിത് മുതിരമല.
മൂന്ന് മാസത്തേക്ക് കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് സ്ഥാനം ജോസഫ് വിഭാഗത്തിനു നൽകാൻ വിസമ്മതിച്ച് യുഡിഎഫിനെ കാലുവാരി എൽഡിഎഫിലേക്ക് ചേക്കേറിയ വരാണ് ഒരു ദിവസം കൊണ്ട് ഒരു നിയമസഭാ സീറ്റ് സിപിഎം ന് വിട്ടുകൊടുത്തത് .
13 സീറ്റ് ലഭിച്ചത് വലിയ രാഷ്ട്രീയ
നേട്ടമാണെന്ന് ചിത്രീകരിച്ചവരുടെ ഒരു വിക്കറ്റ് വീണുകഴിഞ്ഞു. ജനാധിപത്യ ചേരിയെ വഞ്ചിച്ചവരുടെ ശേഷിക്കുന്ന വിക്കറ്റുകൾ തെരഞ്ഞെടുപ്പ് കഴിയുമ്പോഴേക്കും വീഴും. എൽഡിഎഫ് ന്റെ ദുർഭരണത്തിനെതിരെ ജനം വിധിയെഴുതുമെന്നും യുഡിഎഫ് അധികാരത്തിൽ തിരിച്ചുവരുമെന്നും അജിത് മുതിരമല