ശബരിമല വിഷയത്തിലെ ഇരട്ടത്താപ്പ് – വോട്ട് തേടാനുള്ള ഇടതുമുന്നണി ശ്രമം വിലപ്പോകില്ലന്ന് യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡൻ്റ് എൻ അജിത് മുതിരമല

0
63
ശബരിമല വിഷയത്തിലെ ഇരട്ടത്താപ്പ് - വോട്ട് തേടാനുള്ള ഇടതുമുന്നണി ശ്രമം വിലപ്പോകില്ലെന്ന് യൂത്ത് ഫ്രണ്ട് സംസ്‌ഥാന പ്രസിഡന്റ്‌ എൻ അജിത് മുതിരമല 

ശബരിമല വിഷയത്തിൽ പരസ്പര വിരുദ്ധമായ പ്രസ്താവനകൾ നടത്തി വിശ്വാസികളുടെ വോട്ട് നേടാനുള്ള എൽഡിഎഫ് ശ്രമം വിശ്വാസികൾ പരാജയപ്പെടുത്തും. ഈ വിഷയത്തിൽ വിശ്വാസികൾക്കെതിരായ സത്യവാങ്മൂലം നൽകിയിട്ട് സുപ്രീംകോടതി വിധി വന്നതിനുശേഷം വിശ്വാസികളുമായി ചർച്ച ചെയ്യാം എന്ന് പറയുന്നത് അപഹാസ്യമാണ്. പിണറായി വിജയൻ വീണ്ടും അധികാരത്തിൽ വന്നാൽ കേരളത്തിലെ ക്ഷേത്രങ്ങളുടെയും ആരാധനാലയങ്ങളുടെയും സർവ്വനാശമായിരിക്കും ഫലം. അതിനുള്ള ഗൂഢ പദ്ധതിയുടെ തിരക്കഥയാണ് ഇപ്പോൾ പുറത്തു വരുന്ന പ്രസ്താവനകൾ. ശബരിമല വിഷയം കേരളത്തിലെ മുഴുവൻ ക്ഷേത്രങ്ങളെയും ആരാധനാലയങ്ങളേയുംസംസ്ഥാനത്തിന് ലഭിക്കുന്ന റവന്യൂ വരുമാനത്തേയും ലക്ഷക്കണക്കിന് വിശ്വാസികൾ കേരളത്തിലെത്തുന്നതു മായി ബന്ധപ്പെട്ട സമസ്ത ബിസിനസ്സ് മേഖലകളെയും ബാധിച്ചു. എന്നിട്ടും യാതൊരു കുലുക്കവുമില്ലാതെ വിധി വന്നതിനുശേഷം ചർച്ചയാകാമെന്ന് പറയുന്നത് തെരഞ്ഞെടുപ്പിൽ പത്ത് വോട്ട് കിട്ടാൻ പറയുന്ന കൗശലം മാത്രമാണ്. തൊട്ടതിനും പിടിച്ചതിനും എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റിനെതിരെ കേസ് കൊടുക്കുകയും സിബിഐയെ കേരളത്തിൽ വിലക്കി ഉത്തരവ് പുറപ്പെടുവിക്കുകയും

കിഫ്ബിയിൽ അന്വേഷണം വന്നപ്പോൾ കലിതുള്ളുകയും ചെയ്യുന്നവർക്ക് വിശ്വാസികളുടെ വിഷയത്തിൽ കോടതി യോടു് വലിയ ബഹുമാനമാണ്. വിശ്വാസികളെ സംരക്ഷിക്കുന്നതിന് ആവശ്യമായ നിയമനിർമ്മാണത്തിനുള്ള അധികാരത്തെ പറ്റി ഇവർ അജ്ഞത നടിക്കുന്നു. ഇക്കാര്യത്തിൽ കോടതിവിധി എന്തായാലും നിയമനിർമാണം നടത്തുമെന്ന യുഡിഎഫ് പ്രഖ്യാപനം ഏറ്റവും സ്വാഗതാർഹമാണ്. കേരളത്തിലെ ആരാധനാലയങ്ങളേയും വിശ്വാസ സമൂഹത്തെയും തകർക്കാനുള്ള എൽഡിഎഫിൻ്റെ ഗൂഢശ്രമത്തിനെതിരെ വിശ്വാസികൾ കനത്ത തിരിച്ചടി നൽകും:

Leave a Reply