കർഷക ക്ഷേമനിധി ബിൽ തട്ടിപ്പ് – അജിത് മുതിരമല

0
38

സംസ്ഥാന ഗവൺമെൻറ് നടപ്പിലാക്കിയ കർഷക ക്ഷേമനിധി ബിൽ കർഷകരെ കബളിപ്പിക്കുന്നതാണെന്ന്
യൂത്ത് ഫ്രണ്ട് (എം) ജോസഫ് വിഭാഗം സംസ്ഥാന പ്രസിഡൻറ് എൻ.അജിത് മുതിരമല.

നിബന്ധന പ്രകാരം 18 വയസ്സിനും 55 വയസ്സിനും ഇടയ്ക്ക് പ്രായമുള്ളവർക്കാണ് ക്ഷേമനിധിയിൽ ചേരാവുന്നത്. 18 വയസ്സ് പൂർത്തിയായവർ ക്ഷേമനിധിയിൽ ചേർന്നാൽ 60 വയസ്സ് പൂർത്തിയാവുമ്പോൾ 5000 രൂപ പെൻഷൻ നൽകും എന്നാണ് പറയുന്നത്. 45 വർഷം കഴിയുമ്പോൾ കമ്പോളത്തിൽ 5000 രൂപക്ക്എന്തു മൂല്യമാണുള്ളത്. മാത്രവുമല്ല മാസം തോറും 100 രൂപ വീതം അംശാദായം കർഷകൻ ബാങ്കിൽ അടയ്ക്കുകയും വേണം. അപ്രായോഗികമായ പദ്ധതിയാണ് ഇത്. സംസ്ഥാന ഗവൺമെൻറ് ഈ പദ്ധതി ഉപേക്ഷിച്ച് രാഹുൽ ഗാന്ധി ആവിഷ്കരിച്ച ന്യായ് പദ്ധതി നടപ്പിലാക്കുവാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണം.

Leave a Reply