Pravasimalayaly

എൻ.സി.പിയിൽ നിന്നും മന്ത്രിയായി എ.കെ. ശശീന്ദ്രൻ

ncp minister

തിരുവനന്തപുരം : ഇടതു മന്ത്രിസഭയില്‍ എന്‍സിപിയില്‍ നിന്ന് വീണ്ടും മന്ത്രിയായി എ.കെ ശശീന്ദ്രന്‍ എത്തും. കഴിഞ്ഞ മന്ത്രിസഭയിലും എ.കെ. ശശീന്ദ്രൻ അംഗമായിരുന്നു.എലത്തൂരിൽ നിന്നാണ് എ.കെ. ശശീന്ദ്രൻ ഇത്തവണയും നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.

എൻ.സി.പി. ദേശീയ പ്രവർത്തകസമിതി അംഗവും ഗതാഗത വകുപ്പ് മന്ത്രിയുമായിരുന്നു . നിലവിൽ എലത്തൂർ മണ്ഡലത്തിൽ നിന്നുള്ള എം.എൽ.എ.യായ ശശീന്ദ്രൻ ഇതിനു മുൻപ് 2011-ലും ഏലത്തൂരിൽ നിന്നുതന്നെ മത്സരിച്ച് ജയിച്ചിരുന്നു. 2006-ൽ ബാലുശേരിയിൽ നിന്നും 1982-ൽ എടക്കാട്ടുനിന്നും 1980-ൽ പെരിങ്ങളത്തു നിന്നും നിയമസഭയിലെത്തിയിട്ടുണ്ട്.

2016ൽ ഏലത്തൂർ നിയമസഭാ മണ്ഡലത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടു. എൽ ഡി എഫിന്റെ ഘടകമായ നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി അംഗമായാണ് മത്സരിച്ചത്. 2016 മേയ് 25 ന് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.

ചില ആരോപണങ്ങളെ തുടർന്ന് ശശീന്ദ്രൻ തന്റെ മന്ത്രിസ്ഥാനം രാജിവെച്ചു. ശശീന്ദ്രനെ കുറ്റവിമുക്തനായി കോടതി പ്രഖ്യാപിച്ചതോടെ വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.

എ. കുഞ്ഞമ്പുവിന്റെയും എം.കെ. ജാനകിയുടെയും മകനായി 1946 ജനുവരി 29-ന് കണ്ണൂരിൽ ജനിച്ച ശശീന്ദ്രൻ വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെയാണ് പൊതുരംഗത്ത് എത്തിയത്. കെ.എസ്.യു-വിന്റെയും യൂത്ത് കോൺഗ്രസ്സിന്റെയും ജില്ലാ-സംസ്ഥാന തലത്തിലുള്ള വിവിധ പദവികൾ വഹിച്ചു.

1980-ൽ കോൺഗ്രസ്(യു)-വിലൂടെ ഇടതുപക്ഷ മുന്നണിയിലെത്തി. 1982 മുതൽ 1999 വരെ കോൺഗ്രസ്(എസ്)-ന്റെയും പിന്നീട് എൻ.സി.പി.യുടെയും സംസ്ഥാന ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ചു.

കോഫി ബോർഡ്, കേരള സാക്ഷരത സമിതിയുടെ ഗ‌വേണിംഗ് ബോഡി, കേരള ഭവന വികസന ബോർഡ് തുടങ്ങിയവയിൽ അംഗമായി പ്രവർത്തിച്ചിട്ടുണ്ട്. കണ്ണൂർ ജ‌വഹർലാൽ നെഹ്രു പബ്ലിക് ലൈബ്രറിയുടെ വൈസ്‌ പ്രസിഡണ്ടായും ഗവേണിംഗ് ബോർഡ് അംഗമായും പ്രവർത്തിച്ചിട്ടുണ്ട്.

Exit mobile version