അൽ ഹോസ്ൻ ആപ്പിലെ സാങ്കേതിക തകരാർ പരിഹരിക്കപ്പെടുന്നത് വരെ അബുദാബി ഗ്രീൻ പാസ് പദ്ധതി താൽക്കാലികമായി നിർത്തിവച്ചു.
ഉപയോക്താക്കൾ വ്യാപകമായി നേരിടുന്ന പ്രശ്‌നങ്ങൾ കാരണം വെള്ളിയാഴ്ച മുതൽ ഈ സംവിധാനം നിർത്തിവയ്ക്കുമെന്ന് അബുദാബി എമർജൻസി, ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ കമ്മിറ്റി അറിയിച്ചു.
അൽ ഹോസ്ൻ ആപ്ലിക്കേഷൻ വ്യാഴാഴ്ച പ്രവർത്തനരഹിതമായിരുന്നു.
ഈ പ്രശ്‌നത്തിന് ഉദ്യോഗസ്ഥർ ക്ഷമ ചോദിച്ചു.
വാക്സിനേഷൻ എടുത്തിട്ടുണ്ട് അല്ലെങ്കിൽ അടുത്തിടെ പിസിആർ പരിശോധന നടത്തി എന്നുള്ള തെളിവ് ആയിരുന്നു ഗ്രീൻ കാർഡിലെ വിവരങ്ങൾ. പൊതു സ്ഥലങ്ങളിലും
മാളുകൾ, സൂപ്പർമാർക്കറ്റുകൾ, ജിമ്മുകൾ, ബാറുകൾ, റെസ്റ്റോറന്റുകൾ എന്നിവയിൽ പ്രവേശിയ്ക്കുവാൻ ഗ്രീൻ കാർഡ് ആവശ്യമാണ്.