ആലപ്പുഴ കൊലപാതക കേസില്‍ ശിക്ഷിക്കപ്പെട്ടയാള്‍ ഡിവൈഎഫ്‌ഐ മേഖലാ വൈസ് പ്രസിഡന്റ. ഐക്യഭാരതം മേഖലാ വൈസ് പ്രസിഡന്റ് ആയത് പരോളില്‍ ഇറങ്ങിയ ആന്റണി ജോസഫ് ആണ്. അജു കൊലക്കേസില്‍ ആന്റണിയുടെ ജീവപര്യന്തം ശിക്ഷ കോടതി ശരിവച്ചിരുന്നു. കഴിഞ്ഞദിവസം പരോളിലിറങ്ങിയപ്പോഴാണ് ആന്റണിയെ ഡിവൈഎഫ്‌ഐ ഭാരവാഹിയാക്കിയത്.
അജു കൊലക്കേസില്‍ ആലപ്പുഴ ജില്ലാ കോടതിയാണ് ഇയാള്‍ ഉള്‍പ്പടെ ഏഴ് പേരെ ശിക്ഷിച്ചത്. ഹൈക്കോടതിയും വിധി ശരിവെച്ചിരുന്നു. അജുവിനെ ആളുമാറി ആയിരുന്നു ആന്റണിയുടെ നേതൃത്വത്തില്‍ കൊലപ്പെടുത്തിയത്. സംഭവം വിവാദമായതോടെ അടിയന്തര കമ്മിറ്റി ചേര്‍ന്ന്, തീരുമാനം പുനഃപരിശോധിക്കാന്‍ സിപിഐഎം നിര്‍ദേശം നല്‍കിയിട്ടുണ്ട്.