Pravasimalayaly

ഗുരുവായൂര്‍ ഥാര്‍ ലേലം, അമല്‍ മുഹമ്മദലിക്ക് വാഹനം ലഭിച്ചില്ല; അന്തിമ തീരുമാനം എടുക്കേണ്ടത് ദേവസ്വം കമ്മീഷ്ണറെന്ന് ചെയര്‍മാന്‍

ഗുരുവായൂരില്‍ കാണിക്കയായി ലഭിച്ച വാഹനത്തിന്റെ ലേലം അനിശ്ചിതത്വത്തില്‍. ലേലം പിടിച്ച അമല്‍ മുഹമ്മദലിക്ക് ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് ഇതുവരെ വാഹനം കൈമാറിയില്ല. ഇത് സംബന്ധിച്ച അന്തിമ തീരുമാനം എടുക്കേണ്ടത് ദേവസ്വം കമ്മീഷണറാണെന്ന് ചെയര്‍മാന്‍ പറഞ്ഞു. ദേവസ്വം കമ്മീഷ്ണര്‍ക്ക് പരാതികള്‍ ലഭിച്ച സാഹചര്യത്തിലാണ് അനുമതി വൈകുന്നത്.

അനുമതി ലഭിച്ചാല്‍ ഉടന്‍ വാഹനം അമല്‍ മുഹമ്മദലിക്ക് കൈമാറും. ദേവസ്വം കമ്മിഷണര്‍ക്ക് പരാതികള്‍ ലഭിച്ച സാഹചര്യത്തിലാണ് അനുമതി വൈകുന്നത്. മറ്റാരെങ്കിലും കൂടുതല്‍ തുകയുമായെത്തിയാല്‍ നിലവിലെ ലേലം റദ്ദ് ചെയ്യാനുള്ള അധികാരം ദേവസ്വം കമ്മീഷണര്‍ക്ക് ഉണ്ട്- ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന്‍ അഡ്വ.കെബി മോഹന്‍ദാസ് പറഞ്ഞു.ഗുരുവായൂരപ്പന് കാണിക്കയായി ലഭിച്ച ഥാര്‍ അമല്‍ മുഹമ്മദലിക്ക് തന്നെ കൈമാറുമെന്ന് ഡിസംബര്‍ 21ന് തീരുമാനമെടുത്തതായിരുന്നു. ഗുരുവായൂര്‍ ദേവസ്വം ഭരണ സമിതി യോഗത്തിലായിരുന്നു തീരുമാനം.

15 ലക്ഷം രൂപ ദേവസ്വം അടിസ്ഥാന വിലയിട്ട വാഹനം 15 ലക്ഷത്തി പതിനായിരം രൂപയ്ക്കാണ് പ്രവാസിയായ എറണാകുളം സ്വദേശി അമല്‍ സ്വന്തമാക്കിയത്. ജിഎസ്ടി ഉള്‍പ്പടെ പതിനെട്ടു ലക്ഷത്തോളം രൂപ വരും. വാഹനത്തിന് ഇരുപത്തിയൊന്ന് ലക്ഷം രൂപവരെ നല്‍കാന്‍ തയ്യാറായിരുന്നു എന്ന് അമല്‍ മുഹമ്മദലിയുടെ പ്രതിനിധി മാധ്യമങ്ങളോട് പ്രതികരിച്ചതോടെ, ലേലം ഉറപ്പിച്ചത് താല്‍ക്കാലികമായി മാത്രമാണെന്നും അന്തിമ തീരുമാനം ഭരണ സമിതിയുടെതാണെന്നുമായിരുന്നു ദേവസ്വം ചെയര്‍മാന്റെ നിലപാട്.

ഇതോടെയാണ് സംഭവം വിവാദമായത്. രാവിലെ 10 മണിക്ക് ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന്‍ അഡ്വ. കെ.ബി. മോഹന്‍ദാസിന്റെ അധ്യക്ഷതയില്‍ ദേവസ്വം കാര്യാലയത്തിലാണ് യോഗം ചേര്‍ന്നത്. തുടര്‍ന്ന് 15 ലക്ഷത്തി പതിനായിരം രൂപയ്ക്ക് വാഹനം അമല്‍ മുഹമ്മദിന് കൊടുക്കാനാണ് ദേവസ്വം ബോര്‍ഡ് തീരുമാനിച്ചത്. ജിഎസ്ടി ഉള്‍പ്പടെ 18 ലക്ഷത്തോളം രൂപ വരും. എന്നാല്‍ ഈ തീരുമാനങ്ങളെല്ലാം കാറ്റില്‍ പറത്തിയാണ് അമല്‍ മുഹമ്മദലിക്ക് വാഹനം കൈമാറുന്നത് താമസിപ്പിക്കുന്നത്.

Exit mobile version