Sunday, November 17, 2024
HomeNewsപ്രഖ്യാപനങ്ങൾ പാഴ്‌വാക്കല്ലെന്ന് സർക്കാർ തെളിയിച്ചു: മുഖ്യമന്ത്രി

പ്രഖ്യാപനങ്ങൾ പാഴ്‌വാക്കല്ലെന്ന് സർക്കാർ തെളിയിച്ചു: മുഖ്യമന്ത്രി

80 അംബേദ്കർ ഗ്രാമങ്ങൾ ഉദ്ഘാടനം ചെയ്തു
തിരു: സർക്കാരിൻ്റെ പ്രഖ്യാപിത നയത്തിന്റെ പൂർത്തീകരണമാണ് അംബ്ദേകർ ഗ്രാമങ്ങളിലൂടെ നടപ്പാക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. 80 അംബേദ്കർ ഗ്രാമങ്ങളുടെ പൂർത്തീകരണ പ്രഖ്യാപനം ഓൺലൈനായി നിർവഹിക്കുകയായിരുന്നു അദ്ദേഹം.
പ്രഖ്യാപനം പാഴ്‌വാക്കല്ലെന്ന് തെളിയിക്കുകയാണ് സർക്കാർ. പദ്ധതി പട്ടികജാതി, പട്ടികവർഗ്ഗ കോളനികളുടെ മുഖച്ഛായ മാറ്റി. 117 പട്ടികജാതി കോളനികളുടെയും 60 പട്ടികവർഗ്ഗ കോളനികളുടെയും നിർമ്മാണം പൂർത്തിയായി.  സംസ്ഥാനത്തെ പട്ടികജാതി, പട്ടികവർഗ്ഗ കോളനികളുടെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്താനാണ് അംബേദ്കർ ഗ്രാമം പദ്ധതി ആവിഷ്‌കരിച്ചത്. ഒരു കോടി രൂപ വീതമാണ് പദ്ധതിക്ക് സർക്കാർ അനുവദിച്ചത്. വീടുകളുടെ അറ്റകുറ്റപ്പണി, നടപ്പാത റോഡ് നിർമ്മാണം, കുടിവെള്ള ശൃംഖല സ്ഥാപിക്കൽ, അങ്കണവാടി, കമ്മ്യൂണിറ്റി ഹാൾ നിർമ്മാണം എന്നിവ പദ്ധതിയുടെ ഭാഗമായി നടത്തി. അതത് പ്രദേശത്തെ എം.എൽ.എ മാരുടെ നേതൃത്വത്തിലുള്ള മോണിറ്ററിംഗ് കമ്മിറ്റിയാണ് കോളനികളുടെ മുൻഗണനാ ക്രമം നിശ്ചയിച്ചതെന്നും അദ്ദേഹം പറഞ്ഞു.
പട്ടികജാതി, പട്ടിക വർഗ്ഗ, പിന്നാക്ക ക്ഷേമ മന്ത്രി എ.കെ ബാലൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ മന്ത്രിമാർ, എം.എൽ.എ മാർ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments