കോട്ടയം : രാജ്യത്തെ ജനങ്ങളെ ഐക്യപ്പെടുത്തിയത്തിൽ ഡോ ബി ആർ അംബേദ്കറുടെ പങ്ക് സുപ്രധാനമാണെന്നും സമകാലിക ഇന്ത്യയിൽ ജനാധിപത്യ പുനർ രൂപീകരണത്തിന് മാർഗ്ഗദർശി ആകുവാൻ കഴിയുക അംബേദ്കർ ദർശനങ്ങൾക്കുമാണെന്ന് ചേരമസാംബവ ഡെവലപ്പ്മെന്റ് സൊസൈറ്റി (സി എസ് ഡി എസ്) സംസ്‌ഥാന കമ്മിറ്റി.
സംസ്‌ഥാനമൊട്ടാകെ ജില്ല കേന്ദ്രങ്ങളിൽ ഡോ ബി ആർ അംബേദ്കർ പ്രതിമ സ്‌ഥാപിക്കുമെന്ന് സി എസ് ഡി എസ് സംസ്‌ഥാന പ്രസിഡന്റ് കെ കെ സുരേഷ് പറഞ്ഞു.പാലക്കാട് മെഡിക്കൽ കോളേജിന് ഡോ ബി ആർ അംബേദ്കറുടെ പേര് നൽകണമെന്ന് സംസ്‌ഥാന സർക്കാരിനോട് ആവശ്യപ്പെടുമെന്നും ഭരണഘടനയെ അട്ടിമറിക്കുന്ന നീക്കങ്ങൾ ചെറുത്ത് തോൽപ്പിക്കുമെന്നും ജനങളുടെ ആശങ്ക അകറ്റാതെ കെ റൈലിനെ പിന്തുണയ്ക്കില്ലെന്നും കെ കെ സുരേഷ് കൂട്ടിച്ചേർത്തു
ഡോക്ടർ ബി ആർ അംബേദ്കറുടെ 131 ആം ജന്മദിന ആഘോഷ പരിപാടികളുടെ സംസ്‌ഥാനതല ഉദ്ഘാടനം കോട്ടയത്ത് നടന്നു. രാവിലെ 9 മണിയ്ക്ക് കോട്ടയം തിരുനക്കര മൈതാനത്തിന് സമീപം നടന്ന പുഷ്‌പ്പാർച്ചനയ്ക്ക് ശേഷം നടന്ന ജന്മദിന ഘോഷയാത്രയിൽ സ്ത്രീകളും കുട്ടികളുമടക്കം നൂറുകണക്കിന് സി എസ് ഡി എസ് പ്രവർത്തകർ പങ്കെടുത്തു.കോട്ടയം ദർശന ഓഡിറ്റോറിയത്തിൽ നടന്ന ജന്മദിന സമ്മേളനത്തിന് സി എസ് ഡി എസ് സംസ്‌ഥാന പ്രസിഡന്റ് കെ കെ സുരേഷ് അധ്യക്ഷത വഹിച്ചു. തോമസ് ചാഴികാടൻ എം പി ഉദ്ഘാടനം ചെയ്തു. തിരുവഞ്ചൂർ രാധാകൃഷ്ണൻ മുഖ്യസന്ദേശം നൽകി.
സമകാലിക ഇന്ത്യയിൽ ഡോ ബി ആർ അംബേദ്കർ ദർശനങ്ങൾ എന്ന വിഷയത്തിൽ സി എസ് ഡി എസ് സംസ്‌ഥാന കമിറ്റി അംഗo കെ കെ അപ്പു പഠനക്ലാസ് നയിച്ചു.ഇടുക്കി ജില്ലയിൽ നടന്ന ജന്മദിന സമ്മേളനം അഡ്വ ഡീൻ കുര്യാക്കോസ് എം പി ഉദ്ഘാടനം ചെയ്തു.പത്തനംതിട്ട ജില്ലയിലെ തിരുവല്ല, റാന്നി, ആലപ്പുഴ ജില്ലയിലെ കുട്ടനാട്, എറണാകുളം ജില്ലയിലെ മൂവാറ്റുപുഴ, തിരുവനന്തപുരം നിയമസഭ മന്ദിരം എന്നിവിടങ്ങളിൽ സി എസ് ഡി എസ് നേതൃത്വത്തിൽ ജന്മദിന ഘോഷയാത്രകളും സമ്മേളനവും നടന്നു.
രാവിലെ 9:00 മണിയ്ക്ക് സംസ്‌ഥാന വ്യാപകമായി ആയിരം കുടുംബയോഗ കേന്ദ്രങ്ങളിലും പഞ്ചായത്ത് കേന്ദ്രങ്ങളിലും പുഷ്‌പ്പാർച്ചന നടത്തി.വിവിധ കേന്ദ്രങ്ങളിൽ നടന്ന ജന്മദിന സമ്മേളനങ്ങൾക്ക് സി എസ് ഡി എസ് സംസ്‌ഥാന ജനറൽ സെക്രട്ടറി സുനിൽ കെ തങ്കപ്പൻ, വൈസ് പ്രസിഡന്റ്‌മാരായ പ്രവീൺ ജെയിംസ്, വി പി തങ്കപ്പൻ, കെ സി പ്രസാദ്, സെക്രട്ടറിമാരായ ചിന്നമ്മ ആന്റണി, ജോസഫ് പി പി, ട്രഷറർ ഷാജി മാത്യു, ടി എ കിഷോർ, സി എം ചാക്കോ, കെ കെ കുട്ടപ്പൻ,പി സി രാജു, പ്രസന്ന ആറാണി, സുമിത് മോൻ, മോബിൻ ജോണി, സണ്ണി കണിയാമുറ്റം, ബി കെ ശ്രീകുമാർ, അഡ്വ സുരേഷ് കുമാർ, സി എ തോമസ്, സാബു കുട്ടനാട് തുടങ്ങിയവർ നേതൃത്വം നൽകി