Pravasimalayaly

യുക്രെയ്ൻ അതിർത്തിയിൽനിന്നു സേനയെ പിൻവലിച്ചെന്ന റഷ്യയുടെ വാദം വിശ്വസിക്കുന്നില്ലെന്ന് ബൈഡൻ

യുക്രെയ്ൻ അതിർത്തിയിൽനിന്നു സേനയെ പിൻവലിച്ചെന്ന റഷ്യയുടെ വാദം വിശ്വസിക്കുന്നില്ലെന്ന് ബൈഡൻ ഭരണകൂടത്തിലെ ഉന്നത ഉദ്യോഗസ്ഥൻ. ‘റഷ്യയുടെ അവകാശവാദം തെറ്റാണ്. അവരുടെ പ്രഖ്യാപനം ലോകമെങ്ങും ശ്രദ്ധിക്കപ്പെട്ടിരിക്കാം. പക്ഷേ അതല്ല വാസ്തവം’ പേര് വെളിപ്പെടുത്താത്ത ഉദ്യോഗസ്ഥൻ രാജ്യാന്തര മാധ്യമത്തോട് പറഞ്ഞു. എന്നാൽ റഷ്യ പിന്മാറിയില്ലെന്ന വാദത്തിനെ സാധൂകരിക്കുന്ന തെളിവുകൾ നൽകാൻ ഉദ്യോഗസ്ഥൻ വിസമ്മതിച്ചു.

റഷ്യ പിന്മാറിയെന്ന് അവകാശപ്പെടുന്ന ബുധനാഴ്ച പോലും അവരുടെ 7000ൽ പരം സേനാംഗങ്ങൾ യുക്രെയ്ൻ അതിർത്തിയിൽ തമ്പടിച്ചു. ഇത് ബൈഡൻ ഭരണകൂടം നേരിട്ട് സ്ഥിരീകരിച്ച വസ്തുതയാണ്’ ഉദ്യോഗസ്ഥൻ പറഞ്ഞു. അതേസമയം, യുക്രെയ്നിൽനിന്ന് പിന്മാറിയതായി സ്ഥിരീകരിച്ച റഷ്യ, സേനാ പിന്മാറ്റത്തിന്റെ വിഡിയോ ട്വിറ്ററിൽ പോസ്റ്റ് ചെയ്തിരുന്നു. 
Exit mobile version