കോവിഡ് പടരുന്നു; സ്കൂളുകളിൽ നിയന്ത്രണങ്ങള്‍ കടുപ്പിച്ച് ഡല്‍ഹി

0
30

ന്യൂഡല്‍ഹി: ഇടവേളയ്ക്ക് ശേഷം കോവിഡ് കേസുകള്‍ വീണ്ടും ഉയരുന്ന പശ്ചാത്തലത്തില്‍ ഡല്‍ഹിയില്‍ വീണ്ടും നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു. ഡല്‍ഹിയില്‍ കോവിഡ് കേസുകളില്‍ 50 ശതമാനത്തിന്റെ വര്‍ധന രേഖപ്പെടുത്തിയതിന് പിന്നാലെയാണ് സര്‍ക്കാര്‍ നടപടി. 

സംസ്ഥാനത്തെ വിവിധ സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥികളടക്കമുള്ളവര്‍ക്ക് കഴിഞ്ഞ കുറച്ചു ദിവസമായി കോവിഡ് സ്ഥിരീകരിക്കുന്നുണ്ട്. ഈ പശ്ചാത്തലത്തില്‍ സ്‌കൂളുകള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. 

വിദ്യാര്‍ത്ഥികളും അധ്യാപകരും സ്‌കൂളില്‍ വരുമ്പോള്‍ മാസ്‌ക് നിര്‍ബന്ധമായും ധരിച്ചിരിക്കണം. സാമൂഹിക അകലം പാലിക്കണം. കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ക്ക് രോഗം കണ്ടെത്തിയാല്‍ സ്‌കൂള്‍ അടച്ചിടണമെന്നും സര്‍ക്കാര്‍ നിര്‍ദ്ദേശത്തില്‍ വ്യക്തമാക്കുന്നു. 

ബുധനാഴ്ച ഡല്‍ഹിയില്‍ 299 പേര്‍ക്കാണ് പുതിയതായി കോവിഡ് ബാധിച്ചത്. കഴിഞ്ഞ ദിവസം ഇത് 202 ആയിരുന്നു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 2.49 ശതമാനമായി ഉയര്‍ന്നതായി ഡല്‍ഹി സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. ജനുവരി 13നാണ് അടുത്തിടെയുള്ള ഏറ്റവും ഉയര്‍ന്ന പ്രതിദിന കോവിഡ് കണക്ക് ഡല്‍ഹിയില്‍ രേഖപ്പെടുത്തിയത്. അന്ന് 28,867 പേര്‍ക്കാണ് വൈറസ് ബാധ കണ്ടെത്തിയത്.

Leave a Reply