ഡോളർ സ്വർണ്ണ കടത്ത് കേസുകളിൽ പിണറായി പൊതുവേദിയിൽ മറുപടി പറയണമെന്ന് അമിത് ഷാ

0
519

ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്റെ ഇന്ന് നടന്ന വിജയയാത്രയുടെ സമാപന ചടങ്ങിൽ സംസ്ഥാന സര്‍ക്കാരിനെതിരെ ഡോളര്‍, സ്വര്‍ണക്കടത്തുക്കേസുകളും ശബരിമല വിഷയവും ആയുധമാക്കി കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷാ. വിവാദമായ ഡോളര്‍, സ്വര്‍ണക്കടത്ത് കേസുകളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പൊതുവേദിയില്‍ മറുപടി പറയണമെന്ന് അമിത് ഷാ ആവശ്യപ്പെട്ടു.

അതേപോലെ തന്നെ ശബരിമല വിഷയത്തില്‍ അയ്യപ്പ ഭക്തരോട് കേരളത്തിലെ ഇടതു സര്‍ക്കാര്‍ അതിക്രമം കാണിച്ചു. ശബരിമലയിൽ നടപ്പാക്കുന്ന ആചാരം ഭക്തരുടെ താത്പര്യം അനുസരിച്ച് വേണം. അല്ലാതെ സര്‍ക്കാരിന്റെ താത്പര്യം അനുസരിച്ചല്ലെന്ന് അമിത് ഷാ പറഞ്ഞു. എന്നാൽ അവിടെ സര്‍ക്കാര്‍ അതിക്രമം കാണിച്ചപ്പോള്‍ കോണ്‍ഗ്രസ് മൗനം പാലിച്ചെന്നും അമിത് ഷാ ആരോപിച്ചു.

Leave a Reply