അഴിമതിരഹിതവും പ്രീണനമുക്തമായ ഒരു സര്‍ക്കാര്‍ കേരളത്തില്‍ അധികാരത്തില്‍ വരുവാന്‍ തക്ക സഖ്യത്തെ തിരഞ്ഞെടുക്കേണ്ട സമയമാണിത്: മലയാളത്തിൽ സന്ദേശം ട്വീറ്റ്‌ ചെയ്ത് അമിത് ഷാ

0
48

ന്യൂഡല്‍ഹി

അഴിമതി രഹിതവും പ്രീണനമുക്തമായ ഒരു സര്‍ക്കാരിനെ തെരഞ്ഞെടുക്കാന്‍ അഭ്യര്‍ത്ഥിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. മലയാളത്തിലെ കുറിപ്പ് ട്വിറ്ററിലാണ് താരം പങ്കുവെച്ചിരിക്കുന്നത്.

‘അഴിമതിരഹിതവും പ്രീണനമുക്തമായ ഒരു സര്‍ക്കാര്‍ കേരളത്തില്‍ അധികാരത്തില്‍ വരുവാന്‍ തക്ക സഖ്യത്തെ തിരഞ്ഞെടുക്കേണ്ട സമയമാണിത്. എല്ലാവരോടും, പ്രത്യേകിച്ച് എന്റെ യുവസുഹൃത്തുക്കളോടും കന്നിവോട്ടര്‍മാരോടും മുന്നോട്ടു വന്നു നിങ്ങളുടെ സമ്മതിദാനവകാശം വിനിയോഗിക്കാന്‍ അഭ്യര്‍ത്ഥിക്കുന്നു’. അമിത് ഷാ ട്വീറ്റ് ചെയ്തു.

ഇന്ന് നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന കേരളം, പശ്ചിമബംഗാള്‍, തമിഴ്‌നാട് എന്നിവിടങ്ങളിലെ വോട്ടര്‍മാരോട് അതത് പ്രാദേശിക ഭാഷയിലാണ് അമിത് ഷായുടെ ട്വീറ്റ്.

Leave a Reply