Sunday, November 17, 2024
HomeLatest Newsആനന്ദ് ശർമയും പാർട്ടി വിടാനൊരുങ്ങുന്നു?; അഭ്യൂഹം ശക്തം

ആനന്ദ് ശർമയും പാർട്ടി വിടാനൊരുങ്ങുന്നു?; അഭ്യൂഹം ശക്തം

മുതിർന്ന കോൺഗ്രസ് നേതാവായിരുന്ന ഗുലാം നബി ആസാദിനു പിന്നാലെ ആനന്ദ് ശർമയും പാർട്ടി വിട്ടേക്കുമെന്ന് അഭ്യൂഹം. അടുത്തിടെ, ഹിമാചൽ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള കോൺഗ്രസ് സ്റ്റിയറിങ് കമ്മിറ്റി ചെയർമാൻ സ്ഥാനം ആനന്ദ് ശർമ രാജിവച്ചിരുന്നു. ജമ്മു കശ്മീരിലെ പാർട്ടി പ്രചാരണ സമിതി അധ്യക്ഷസ്ഥാനം ഗുലാം നബി ആസാദ് രാജിവച്ചതിനു പിന്നാലെയായിരുന്നു ആനന്ദ് ശർമയുടെ രാജി.

ഗുലാം നബി ആസാദ് കശ്മീരിൽ പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കും. ഗുലാം നബിക്ക് പിന്തുണ പ്രഖ്യാപിച്ച് കോൺഗ്രസിൽനിന്ന് രാജിവച്ച കശ്മീരിലെ 8 പ്രമുഖ നേതാക്കൾ പുതിയ പാർട്ടിയുടെ ഭാഗമാകും. കശ്മീർ നിയമസഭാ തിരഞ്ഞെടുപ്പിനു ശേഷം ബിജെപിയുമായി ധാരണ ഉണ്ടാക്കുമെന്നും സൂചനയുണ്ട്.

മുൻ മന്ത്രിയും പിസിസി വൈസ് പ്രസിഡൻറുമായ ജി.എം.സരൂരി, പിസിസി വൈസ് പ്രസിഡൻറും എംഎൽഎയുമായ ഹാജി അബ്ദുൽ റഷീദ്, മുൻ എംഎൽഎ മുഹമ്മദ് അമീൻ ഭട്ട്, മുൻ എംഎൽഎയും അനന്ത് നാഗ് ഡിസിസി പ്രസിഡൻറുമായ ഗുൽഡസാർ അഹമ്മദ് വാനി, മുൻ എംഎൽഎ ചൗധരി മുഹമ്മദ് അക്രം തുടങ്ങിയവരടക്കമാണ് രാജിവച്ചത്.

അതേസമയം ബിജെപി പാളയത്തിലേക്കാണ് ഗുലാം നബിയുടെ പോക്കെന്നാണ് കോൺഗ്രസിൻറെ വിമർശനം. രാജ്യസഭാംഗത്വം അവസാനിച്ചശേഷവും ഡൽഹിയിലെ ഔദ്യോഗിക വസതിയിൽ തുടരാൻ ഗുലാം നബിക്ക് കേന്ദ്രസർക്കാർ പ്രത്യേക അനുമതി നൽകിയതും കോൺഗ്രസ് നേതാക്കൾ ഇതിനൊപ്പം ചൂണ്ടിക്കാട്ടുന്നു.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments