ആന്ധ്രാപ്രദേശില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞു; ഏഴ് മരണം

0
312

ആന്ധ്രപ്രദേശില്‍ ബസ് നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞ് എട്ട് വയസുകാരിയുള്‍പ്പെടെ ഏഴ് പേര്‍ മരിച്ചു. മുപ്പത്തി അഞ്ചോളം പേര്‍ക്ക് അപകടത്തില്‍ പരുക്കേറ്റു. പരുക്കേറ്റവരില്‍ നാല് പേരുടെ നില ഗുരുതരമാണ്.

ചിറ്റൂരിലെ ബഗര പേട്ടയില്‍ ഇന്നലെ രാത്രിയാണ് അപകടം. വിവാഹ നിശ്ചയം കഴിഞ്ഞ് മടങ്ങിയ സംഘമാണ് അപകടത്തില്‍പ്പെട്ടത്. ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. ബസിന്റെ ഡ്രൈവറും ക്ലീനറും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. ഏഴുപേരും സംഭവ സ്ഥലത്ത് വച്ച് തന്നെ മരിക്കുകയായിരുന്നു. വേഗത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്താന്‍ സാധിച്ചെന്ന് പൊലീസ് പറഞ്ഞു. 44 പേരാണ് ബസിലുണ്ടായിരുന്നത്.

Leave a Reply