Monday, November 25, 2024
HomeMoviesപ്രവാസ ജീവിതങ്ങളുടെ നേർചിത്രമൊരുക്കി "അങ്ങനെ ഒരു വെള്ളിയാഴ്ച" പ്രേക്ഷക ശ്രദ്ധ നേടി മുന്നേറുന്നു വീഡിയോ കാണാം

പ്രവാസ ജീവിതങ്ങളുടെ നേർചിത്രമൊരുക്കി “അങ്ങനെ ഒരു വെള്ളിയാഴ്ച” പ്രേക്ഷക ശ്രദ്ധ നേടി മുന്നേറുന്നു വീഡിയോ കാണാം

പ്രവാസജീവിതത്തിനിടയിൽ എവിടെയൊക്കെയോ കണ്ടുമറന്ന ചില കഥാപാത്രങ്ങളെ വളരെ കുറഞ്ഞ സമയം കൊണ്ട് ചിട്ടയോടെ ഒരു സിനിമ കാണുന്നതുപോലെ തന്നെ അനുഭവ വേദ്യമാക്കി തന്ന “അങ്ങനെ ഒരു വെള്ളിയാഴ്ച’ എന്ന ഷോര്ട്ട് ഫിലിമിന്റെ അണിയറ പ്രവർത്തകർ തികച്ചും അഭിനനനം അർഹിക്കുന്നുണ്ട്. തകർന്ന ഭൂതകാല പ്രതാപങ്ങൾ സൃഷിടിക്കുന്ന ആന്തരിക സംഘര്ഷങ്ങള് ഒരു ശരാശരി മലയാളി പ്രവാസിയുടെ രണ്ട് കരകളിലായി പരന്ന് കിടക്കുന്ന വിശാലമായതും കയറ്റിറക്കങ്ങൾ നിറഞ്ഞതുമായ ജീവിതം നന്നായി അവതരിപ്പിക്കുന്നുണ്ട് ഈ ഹ്രസ്വ ചിത്രത്തിൽ.

പ്രവാസികളുടെ ഒഴിവുദിനമായ വെള്ളിയാഴ്ച തന്നെ ഒരു പ്രധാന കഥാപാത്രമായി ബോധ്യപ്പെടുത്തുന്നുമുണ്ട്. വ്യത്യസ്ത സ്വഭാവക്കാരായ കുറെ പേർ ഒരു ഗ്രൂപ്പായി ഒരിടത്ത് ഒരുമിച്ച് താമസിക്കുന്നതും സുഖദുഃഖങ്ങൾ പങ്കുവെച്ച് പരസ്പരം സഹായിച്ചും ചിലപ്പോൾ കലഹിച്ചും താല്പര്യമുള്ള സ്വകാര്യതയ്ക്ക് സമയം കണ്ടെത്തിയും ഒരുമിച്ചുള്ള ജീവിതം ഒരുമിച്ചുള്ള ജീവിതം അവിടെ എല്ലാവരെയും സമന്വയിപ്പിച്ച് കൊണ്ടുപോകുന്ന ഒരു കാരണവരും ഉണ്ടാവും. അത്തരം പരിചിത മുഖങ്ങളെ കൃത്യമായി വരച്ചുകാട്ടിയിരിക്കുന്നു ഇവിടെ. നല്ല തിരക്കഥ, നല്ല ക്രാഫ്റ്റ്.

ആരും അതിപ്രശസ്തമായ നടീനടന്മാരൊന്നുമല്ല. എങ്കിലും തങ്ങൾക്ക് ലഭിച്ച കഥാപാത്രങ്ങളായി പരമാവധി താദാത്മ്യം പ്രാപിച്ചിരിക്കുന്നു അഭിനേതാക്കളെല്ലാവരും.
ഏത് സമ്പന്നതയിലും ഏത് നിമിഷവും കൈവിട്ട് പോകാവുന്ന ഒരു പളുങ്ക് പാത്രമാണ് ജീവിതമെന്ന് ഓർമ്മപ്പെടുത്തുന്നു പവിത്രൻ എന്ന കഥാപാത്രം. ജീവിതം വഴിയിൽ കൈവിട്ട് പോയെങ്കിലും എല്ലാം വിറ്റും കടം വീട്ടാൻ ശ്രമിക്കുമ്പോളും തന്റെ ആത്മസഖിയായി കരുതിയിരുന്നവൾ മുഖത്തേയ്ക്ക് വലിച്ചെറിഞ്ഞ കെട്ടുതാലി കാര്യമില്ലെങ്കിലും സൂക്ഷിച്ചുവെയ്ക്കുന്ന പവിത്രൻ എന്ന മലയാളി മനുഷ്യന്റെ ഭാവങ്ങൾ നിറവോടെ അവതരിപ്പിച്ചിരിക്കുന്നു. ശ്രീ ജോസ് ചാക്കോ ഒരു സംഭാഷണം പോലും ഇല്ലാതെ അദ്ദേഹത്തിന്റെ ഭാര്യയായി വേഷമിട്ട ശ്രീമതി അനു നരേഷ് പ്രത്യേക അഭിനന്ദനം അർഹിക്കുന്നു. അത് സംവിധായകന്റെ പ്രതിഭയുടെ മിന്നലാട്ടം വെളിവാക്കുന്നതായി തോന്നി. എല്ലാവർക്കും വേണ്ടപ്പെട്ടവനായി ഒരു കാരണവനെ പോലെ ഉപദേശിച്ചും നിയന്ത്രിച്ചും സഹായിച്ചും സമന്വയിപ്പിച്ചും പോകുന്നു. സ്വന്തം ജീവിതം കെട്ടിപ്പടുക്കാൻ മറന്നുപോയ പീറ്റരേട്ടൻ എന്ന കഥാപാത്രത്തെ ഭാവം കൊണ്ടും ചലനം കൊണ്ടും ശബ്ദക്രമീകരണം കൊണ്ടും മികവുറ്റതാക്കി പഴയകാല നാടക നടൻ ആയ ശ്രീ ജോസ് അമ്പൂക്കൻ.

ഇത്തരം കൂട്ടായ്മകളിൽ ഒഴിവുദിനങ്ങളിലെ പ്രത്യേക പാചകത്തിന് ഓരോരുത്തർക്കു ചാർജ് കൊടുക്കുക പതിവുണ്ട്. അത്തരത്തിൽ ഈ വെള്ളിയാഴ്ച യൂട്യൂബ് പാചകം നടത്തുന്ന സൗമ്യനും സാരസനുമായ ചെറുപ്പക്കാരന്റെ വേഷം ശ്രീ റോബിൻ മെട്ടയിൽ തന്മയത്വത്തോടെ അഭിനയിച്ചിരിക്കുന്നു

സഹോദരിയുടെ വിവാഹ ചെലവുകൾക്ക് പീറ്ററേട്ടന്റെ സഹായം തേടുന്ന രാധാകൃഷ്ണനും അറിയാതെ സ്വന്തം കഥ പറയുന്ന പീറ്ററെട്ടനും നല്ലൊരു സ്നേഹ മുഹൂർത്തത്തിന്റെ സുന്ദര സന്ദർഭം തന്നെ സൃഷ്ടിച്ചതായി കാണാം.
വർക്ക് ഷോപ്പ് ജോലിയ്ക്ക് ഇടയിലും ശരീരത്തിന്റെ ഫിറ്റ്നസ് കാത്തുസൂക്ഷിക്കാൻ ബദ്ധപ്പെടുന്ന ആരെയും കൂസാത്ത പ്രകൃതക്കാരനായ ഗിരി എന്ന കഥാപാത്രത്തെ മിമിക്രി കലാകാരനായ ശ്രീ സിറാജ് കാക്കൂർ വേണ്ട വിധത്തിൽ അവതരിപ്പിച്ചിട്ടുണ്ട്.

വിവാഹ നിശ്ചയം കഴിഞ്ഞ നാട്ടിലെ വധുവിനെ ഓർമ്മിച്ച് ഒഴിവുസമയങ്ങളിൽ അവളുടെ ചിത്രം വരച്ച് ആസ്വദിക്കുന്ന സാക്ഷാൽ ചിത്രകാരൻ തന്നെയായ ശ്രീ സുകു ക്രയോൺസ് ആ കഥാപാത്രമായി ജീവിക്കുന്നതായി തോന്നി. ജോലിക്ക് പോകുമെങ്കിലും സമയം കിട്ടുമ്പോഴൊക്കെ മൊബൈലിൽ പബ്‌ജി കളിച്ച് സമയം കളയുന്ന ഉത്തരവാദിത്തത്തിൽ നിന്നും ഒഴിഞ്ഞിമാറി നടക്കാൻ ഇഷ്ടപ്പെടുന്ന അബ്‌ദുവിനെ ശരിക്കും ഉൾക്കൊണ്ടിരിക്കുന്നു തൃശൂർ കാരനായ ശ്രീ ശ്യാം.

ആകെ ഒരു ഒഴിവുദിവസമായ വെള്ളിയാഴ്ച പോലും പൊരിവെയിലിൽ പണിയെടുത്ത് മകളുടെ ഉന്നത വിദ്യാഭ്യാസത്തിന് പണം സ്വരൂപിക്കുന്ന വർഗീസ് (ജിജോ ഉതുപ്പ്) എന്ന കഥാപാത്രം കരുതലിന്റെ പര്യായം ആകുമ്പോൾ അടുത്ത വട്ടം പണം അയക്കുമ്പോൾ എയർ കണ്ടീഷൻ വെയ്ക്കാൻ ഉള്ള പണം കൂടി ഇടാനുള്ള മകളുടെ ഫോൺ സംഭാഷണം പൊരിവെയിലിൽ ഇരുന്ന് കേൾക്കുന്ന ആ അപ്പൻ നിസ്സഹായനായ പ്രവാസിയുടെ നേർചിത്രം ആയി മാറുന്നു

മനുഷ്യനും മനുഷ്യൻ തമ്മിലുള്ള ബന്ധം പോലെത്തന്നെ മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ബന്ധം എത്ര മനോഹരമായി നീലത്തടാകം തേടി നടന്ന സഞ്ചാരി സൈമണും വൈശാഖ് എന്നിവർ ചേർന്ന് ആരംഗം സജീവ ദൃശ്യമാക്കി. ഏത് മരുഭൂമിയിലും ഒരു തുരുത്ത് ഉണ്ടെന്ന സത്യം വെളിവാക്കുന്നത് കൂടിയായിരുന്നു ആ ദൃശ്യം.

ജോലി തേടി മറുനാട്ടിൽ വന്നത് പണം സമ്പാദിക്കാനാണെന്നും ഏതുവിധേനയും പണം കൈക്കലാക്കുക എന്നതായിരിക്കണം ലക്ഷ്യമെന്നും ഉപദേശിക്കുന്ന ക്രിക്കറ്റുകളിയിൽ ഭ്രാന്തനായ ബംഗ്ലാദേശി കടയുടമയും അയാളുടെ കടയിലെ സഹായിയായ സഹായം എന്ന് പേരുള്ള തമിഴനും ശ്രീ ബിസ്‌കോയും ശ്രീ നിമലും ആണ്.

മൂലകഥ : ബബിലേഷ് ഭാസ്കരൻ
തിരക്കഥ സംവിധാനം – സിനോജ് അമ്പൂക്കൻ ജോസ്

പശ്ചാത്തല സംഗീതം, ആലാപനം – സായി ബാലൻ

ക്യാമറ – പ്രണവ് കാക്കന്നൂർ

എഡിറ്റിംഗ് റോബിൻ മേട്ടയിൽ

PRO : പ്രശാന്ത് വട്ടോളിൽ
പോസ്റ്റർ കോളിൻസ് ലിയോഫിൽ

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments