Sunday, November 24, 2024
HomeNewsഅനില്‍ പനച്ചൂരാന്റെ മരണത്തില്‍ അസ്വാഭാവികതയോപോസ്റ്റ്‌മോര്‍ട്ടം ആവശ്യപ്പെട്ട് ബന്ധുക്കള്‍

അനില്‍ പനച്ചൂരാന്റെ മരണത്തില്‍ അസ്വാഭാവികതയോ
പോസ്റ്റ്‌മോര്‍ട്ടം ആവശ്യപ്പെട്ട് ബന്ധുക്കള്‍

തിരുവനന്തപുരം: കവിയും ഗാനരചയിതാവുമായ അനില്‍ പനച്ചൂരാന്റെ മരണത്തില്‍ അസ്വഭാവീകതയോ? പനച്ചൂരാന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്യണമെന്നാവശ്യപ്പെട്ട് ബന്ധുക്കള്‍ കായംകുളം പോലീസില്‍ പരാതി നല്കി. ഇതേ തുടര്‍ന്ന് പോസ്റ്റ് മോര്‍ട്ടം നടത്താന്‍ തീരുമാനിച്ചു.
 തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ഇന്നലെ രാത്രിയായിരുന്നു പനച്ചൂരാന്റെ  അന്ത്യം.  കായംകുളത്തെ വീട്ടില്‍ തലചുറ്റി വീണതിനെ തുടര്‍ന്ന് കരുനാഗപ്പള്ളിയിലെ ആശുപത്രിയില്‍ എത്തിച്ചു. അവിടെ കോവിഡ് ടെസ്റ്റ പോസിറ്റീവായി. തുടര്‍ന്ന രാത്രി തിരുവനന്തപുരം സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. രാത്രി 8.30 ഓടെ ഹൃദയാഘാത്തെ തുടര്‍ന്നായിരുന്നു  മരണം.   കവിതകളിലെ നാടന്‍ ശീലുകള്‍ അനില്‍ പനച്ചൂരാനെ ഈ മേഖലയില്‍ വ്യത്യസ്തനാക്കിയിരുന്നു.സ്വന്തം ആലാപന ശൈലി തന്നെ അനില്‍ പനച്ചൂരാന്  ഉണ്ടായിരുന്നു. പുരോഗമകലാ സാംസ്‌കാരിക രംഗങ്ങളില്‍ ശക്തമായ സാനിധ്യമായിരുന്നു പനച്ചൂരാന്‍.
ലാല്‍ ജോസിന്റെ അറബിക്കഥ എന്ന ചിത്രത്തിലെ ചോരവീണ മണ്ണിലൂടെ ഗാനം ഏറെ ശ്രദ്ധേയമായിരുന്നു.. കഥ പറയുമ്പോള്‍ എന്ന ചിത്രത്തിലെ വ്യത്യസ്തനാമൊരു ബാര്‍ബറാം ബാലനെ എന്ന ഗാനം കൂടുതല്‍ പ്രശസ്തിയിലേക്കുയര്‍ത്തി. അറബിക്കഥയിലെ ചോര വീണ മണ്ണില്‍ നിന്നു എന്ന ഗാനരംഗത്ത് അഭിനയിച്ചതും ഇദ്ദേഹമാണ്. ചലച്ചിത്രഗാനരചനയ്ക്ക് നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്. വലയില്‍ വീണ കിളികള്‍, അനാഥന്‍, പ്രണയകാലം, ഒരു മഴ പെയ്‌തെങ്കില്‍, കണ്ണീര്‍ക്കനലുകള്‍ എന്നീ കവിതാ സമാഹാരങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നു. അറബിക്കഥ
കഥ പറയുമ്പോള്‍ , മാടമ്പി , സൈക്കിള്‍, നസ്രാണി, ക്രേസി ഗോപാലന്‍ , മിന്നാമിന്നിക്കൂട്ടം, കലണ്ടര്‍, ഭ്രമരം  തുടങ്ങിയ നിരവധി സിനിമകള്‍ക്ക് ഗാനങ്ങളെഴുതി സ്വാന്തമായി സിനിമ സംവിധാനം ചെയ്യാനിരിക്കെയാണ് ജീവിതം കവര്‍ന്നെടുത്ത്. കണ്ണൂര്‍ കവിമണ്ഡലത്തിന്റെ പി.ഭാസ്‌കരന്‍ സ്മാരക സുവര്‍ണമുദ്രാ പുരസ്‌കാരം ലഭിച്ചു. 1965 നവംബര്‍ 20-ന് കായംകുളത്തിനടുത്ത് ഗോവിന്ദമുട്ടത്ത് വാരണപ്പള്ളി പനച്ചൂര്‍ വീട്ടില്‍ ജനിച്ച അനില്‍ ബാല്യകാലത്ത് മുംബെയിലായിരുന്നു. ,  പ്രാഥമീക വിദ്യാഭ്യാസത്തിനു ശേഷം കായംകുളം  ടി.കെ.എം.എം. കോളജ്,  തിരുവനന്തപുരം ലോ അക്കാദമി, വാറംഗല്‍ കാകതീയ സര്‍വകലാശാല എന്നിവയിലൂടെ പഠനം.എം.എ. (പബ്ലിക് അഡ്മിനിസ്ട്രേഷന്‍), എല്‍.എല്‍.ബി. ബിരുദങ്ങള്‍ നേടിയിട്ടുണ്ട്. അച്ഛന്‍: ഉദയഭാനു; അമ്മ: ദ്രൗപദി.  ഭാര്യ:മായ, മകള്‍: ഉണ്ണിമായ. മൃതദേഹം കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് സംസ്‌കരിക്കും.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments