Pravasimalayaly

അനിൽ പനച്ചൂരാൻ അന്തരിച്ചു

തിരുവനന്തപുരം : കവിയും ഗാനരചയിതാവുമായ അനിൽപനച്ചൂരാൻ അന്തരിച്ചു. ഞായറാഴ്ച തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ 8 10 നായിരുന്നു അന്ത്യം. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. വീട്ടിൽ തലചുറ്റിവീണതിനെ തുടർന്ന് കരുനാഗപ്പള്ളിയിലെ ആശുപത്രിയിൽ എത്തിച്ചു. അവിടെ കോവിഡ് ടെസ്റ്റ പോസിറ്റീവായി. തുടർന്ന രാത്രി തിരുവനന്തപുരം സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.  
ലാൽ ജോസിൻെറ അറബിക്കഥ എന്ന ചിത്രത്തിലെ ചോരവീണ മണ്ണിലൂടെ ഗാനത്തിലൂടെയാണ് സിനിമാ രംഗത്തേക്ക് വന്നത്. എം. മോഹനന്റെ കഥ പറയുമ്പോൾ എന്ന ചിത്രത്തിലെ വ്യത്യസ്തനാമൊരു ബാർബറാം ബാലനെ എന്നീ ഗാനങ്ങൾ ഇദ്ദേഹത്തെ പ്രശസ്തിയിലേക്കുയർത്തി. അറബിക്കഥയിലെ ചോര വീണ മണ്ണിൽ നിന്നു എന്ന ഗാനരംഗത്ത് അഭിനയിച്ചതും ഇദ്ദേഹമാണ്.
ആലപ്പുഴ ജില്ലയിൽ കായംകുളം ഗോവിന്ദമുട്ടത്ത് വാരണപ്പള്ളി പനച്ചൂർ വീട്ടിൽ 1965 നവംബർ 20-നാണ് ജനനം. അനിൽകുമാർ പി.യു. എന്നാണ്‌ യഥാർഥ പേര്.  ഉദയഭാനു ദ്രൗപതി ദമ്പതികളുടെ മകനാണ്. നങ്ങ്യാർകുളങ്ങര ടി.കെ.എം. കോളേജ്, തിരുവനന്തപുരം ലോ അക്കാദമി, വാറംകൽ കാകദീയ സർവകലാശാല എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. അഭിഭാഷകനായി ജോലിനോക്കിയിരുന്നു. ഭാര്യ:മായ, മകൾ: ഉണ്ണിമായ
വലയിൽ വീണ കിളികൾ, അനാഥൻ, പ്രണയകാലം, ഒരു മഴ പെയ്തെങ്കിൽ, കണ്ണീർക്കനലുകൾ എന്നീ കവിതാ സമാഹാരങ്ങൾ പ്രസിദ്ധീകരിച്ചിരുന്നു. അറബിക്കഥ (2007)
കഥ പറയുമ്പോൾ (2007), മാടമ്പി (2008), സൈക്കിൾ (2008), നസ്രാണി (2008), ക്രേസി ഗോപാലൻ (2008), മിന്നാമിന്നിക്കൂട്ടം (2008), കലണ്ടർ (2009), ഭ്രമരം (2009) തുടങ്ങിയ നിരവധി സിനിമകൾക്ക് ഗാനങ്ങളെഴുതി സ്വാന്തമായി സിനിമ സംവിധാനം ചെയ്യാനിരിക്കെയാണ് ജീവിതം കവർന്നെടുത്ത്

Exit mobile version