അഞ്ജലി വടക്കേപുരയ്ക്കല്‍ ലഹരിക്ക് അടിമ;നിരവധി യുവതികളെ കൊച്ചിയിലെത്തിച്ച് ലഹരിക്ക് അടിമകളാക്കി ലൈംഗികമായി ഉപയോഗിച്ചു

0
63

കൊച്ചി: മുന്‍ മിസ്‌കേരള അന്‍സി കബീര്‍, അഞ്ജന ഷാജി എന്നിവരുടെ മരണത്തിന് ഇടയാക്കിയ വാഹനാപകടത്തിനു പിന്നാലെ വിവാദത്തിലായ ഫോര്‍ട്ടു കൊച്ചിയിലെ നമ്പര്‍ 18 ഹോട്ടല്‍ ഉടമ റോയ് വയലാറ്റിനെതിരെ പോക്‌സോ കേസ് എടുത്തിരിക്കുകയാണ്.ഹോട്ടലില്‍ റോയ് വയലാട്ട് ലൈംഗികമായി ഉപദ്രവിച്ചെന്നും അഞ്ജലിയും സൈജുവും കൂട്ടു നിന്നെന്നും പരാതിയില്‍ ഉണ്ട്. ഷൈജുവിന്റെ സുഹൃത്തായ മറ്റൊരു യുവതിയെയും കേസില്‍ പ്രതി ചേര്‍ത്തു.

കോഴിക്കോട് സ്വദേശിയായ യുവതിയുടെയും ഇവരുടെ 17 വയസുള്ള മകളുടെയും പരാതിയിലാണ് കേസ്. 2021 ഒക്ടോബര്‍ 20ന് റോയ് വയലാട്ടിന്റെ ഉടമസ്ഥതയിലുള്ള നമ്ബര്‍ 18 ഹോട്ടലില്‍ വെച്ചാണ് അതിക്രമം ഉണ്ടായതെന്നാണ് പരാതി. രാത്രി പത്തിന് ഹോട്ടലിലെ പാര്‍ട്ടി ഹാളില്‍ വെച്ച് റോയ് വയലാട്ട് തന്നെയും മകളെയും കടന്നുപിടിച്ചുവെന്നും ഇത് രണ്ടാം പ്രതിയായ ഷൈജു തങ്കച്ചനും ഇയാളുടെ സുഹൃത്തായ അഞ്ജലി റീമ ദേവും മൊബൈലില്‍ പകര്‍ത്തിയെന്നുമാണ് പരാതി. വിവരം പുറത്തുപറഞ്ഞാല്‍ ഫോട്ടോ പരസ്യപ്പെടുത്തുമെന്ന് മൂന്ന് പ്രതികളും ഭീഷണിപ്പെടുത്തിയെന്നും എഫ് ഐ ആറിലുണ്ട്. ജനുവരി 31നാണ് പ്രതികള്‍ക്കെതിരെ ഫോര്‍ട്ട് കൊച്ചി സ്റ്റേഷനില്‍ യുവതിയും മകളും പരാതി നല്‍കിയത്. കേസ് മോഡലുകളുടെ മരണം അന്വേഷിക്കുന്ന സംഘത്തിന് കൈമാറി. ക്രൈം ബ്രാഞ്ച് എസിപി ബിജി ജോര്‍ജിന്റെ മേല്‍നോട്ടത്തില്‍ മെട്രോ സി ഐ അനന്തലാല്‍ ആകും കേസ് അന്വേഷിക്കുക.

അഞ്ജലി വടക്കേപ്പുര ഒരു വമ്പന്‍ സ്രാവാണെന്ന് തന്നെയാണ് പുറത്തുവരുന്ന വിവരങ്ങള്‍.ഇവര്‍ക്കെതിരെ ഗുരുതര വെളിപ്പെടുത്തലാണ് പോക്സോ കേസില്‍ ഇരയായ പെണ്‍കുട്ടിയുടെ വെളിപ്പെടുത്തല്‍. സ്വയം സംരംഭകയെന്നാണ് അഞ്ജലി വടക്കേപുര പരിചയപ്പെടുത്തുക.
സൈജുവിന്റെ സുഹൃത്തും കോഴിക്കോടു സ്വദേശിനിയുമായ അഞ്ജലി വടക്കേപുരയ്ക്കലാണ് തന്നെ കൊച്ചിയില്‍ എത്തിച്ചതെന്നും കൂടുതതല്‍ പേരെ ഇവര്‍ കൊച്ചിയില്‍ എത്തിച്ചിട്ടുണ്ടെന്നുമാണ പരാതി ഉയര്‍ന്നിരിക്കുന്നത്. കോഴിക്കോട് മാര്‍ക്കറ്റിങ് കണ്‍സള്‍ട്ടന്‍സി എന്ന പേരിലാണ് ഇവര്‍ തങ്ങളുടെ ഇടപാടുകള്‍ക്ക മറപിടിക്കുന്നത് എന്നാണ് ആരോപണം. അഞ്ജലി ലഹരിക്ക് അടിമയായിരുന്നു എന്നും അവര്‍ക്ക് ഒപ്പം ജോലി ചെയ്യുമ്പോള്‍ ഇവര്‍ ലഹരി ഉപയോഗിക്കുന്നത് കണ്ടിരുന്നെന്നും റോയിക്കെതിരെ പോക്സോ കേസ് ഇര വെളിപ്പെടുത്തി. രക്തസമ്മര്‍ദ്ദത്തിനുള്ള മരുന്നാണ് എന്ന് പറഞ്ഞായിരുന്നു ഇവര്‍ ലഹരി ഉപയോഗിച്ചത്. പിന്നീട്, എക്സൈസുകാര്‍ കാണിച്ചു തന്നപ്പോഴാണ് ഇതെല്ലാം എംഡിഎംഎ പോലുള്ള ലഹരി മരുന്നാണ് എന്നു മനസിലാകുന്നതെന്ന് പെണ്‍കുട്ടി വ്യക്തമാക്കി. നാര്‍കോട്ടിക് ലിസ്റ്റില്‍ ഇവരുള്ള വിവരം അറിഞ്ഞ് നേരിട്ട് ചോദിച്ചപ്പോള്‍ സമ്മതിച്ചുവെന്നും ഇതോടെ പേടിച്ച് ജോലിക്ക് പോകാതിരിക്കുകയായിരുന്നു എന്നും പെണ്‍കുട്ടി വ്യക്തമാക്കി.

Leave a Reply