ആറു വർഷത്തെ വിവാഹ ജീവിതത്തിന് ശേഷം നടി ആൻ അഗസ്റ്റിനും ഛായാഗ്രാഹകൻ ജോമോൻ ടി. ജോണും വേർപിരിയുന്നു. വിവാഹ മോചനം ആവശ്യപ്പെട്ട് ജോമോൻ ചേർത്തല കുടുംബ കോടതിയിൽ ഹർജി സമർപ്പിച്ചു. ഫെബ്രുവരി ഒമ്പതിന് ഹാജരാകാൻ ആൻ അഗസ്റ്റിന് കോടതി നോട്ടീസ് അയച്ചിട്ടുണ്ട്.
2014ലായിരുന്നു ജോമോന്റെയും ആൻ അഗസ്റ്റിന്റെയും വിവാഹം. അന്തരിച്ച നടൻ അഗസ്റ്റിന്റെ മകളാണ് ആൻ അഗസ്റ്റിൻ. ലാൽജോസ് സംവിധാനം ചെയ്ത എൽസമ്മ എന്ന ആൺകുട്ടിയിലൂടെയാണ് നടി അരങ്ങേറിയത്.
ആർട്ടിസ്റ്റ് എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള സംസ്ഥാന പുരസ്‌കാരവും നേടി. വിവാഹത്തിന് ശേഷം രണ്ടു സിനിമകളിൽ മാത്രമാണ് ആൻ അഭിനയിച്ചത്.
ചാപ്പാകുരിശിലൂടെ സ്വതന്ത്ര ഛായാഗ്രാഹകനായ ജോമോൻ തമിഴ്, ഹിന്ദി സിനിമകൾക്ക് വേണ്ടി ക്യാമറ ചലിപ്പിച്ചിട്ടുണ്ട്. രോഹത് ഷെട്ടി സംവിധാനം ചെയ്യുന്ന രൺവീർ സിങ് ചിത്രത്തിലാണ് ഇപ്പോൾ ജോമോൻ പ്രവർത്തിക്കുന്നത്.