Sunday, January 19, 2025
HomeNewsഅന്നന്നത്തെ അന്നത്തിനു സാധരണക്കാർ ബുദ്ധിമുട്ടുന്നു; പിണറായ് സർക്കാരിനെ രൂക്ഷമായി വിമർശിച്ച് ഫ്രാൻസിസ് ജോർജ്

അന്നന്നത്തെ അന്നത്തിനു സാധരണക്കാർ ബുദ്ധിമുട്ടുന്നു; പിണറായ് സർക്കാരിനെ രൂക്ഷമായി വിമർശിച്ച് ഫ്രാൻസിസ് ജോർജ്

തൊടുപുഴ: കിറ്റ് കൊടുത്തു തുടർഭരണം നേടിയ പിണറായി സർക്കാർ ഇപ്പോൾ അരിമേടിക്കാൻ മാർഗ്ഗമില്ലാത്ത അവസ്ഥയിലേക്ക് സാധാരണക്കാരായ കേരളജനതയെ എത്തിച്ചിരിക്കുകയാണെന്ന് കേരളകോൺഗ്രസ് ഡെപ്യൂട്ടി ചെയർമാൻ കെ ഫ്രാൻസിസ് ജോർജ് ആരോപിച്ചു.

രൂക്ഷമായ വിലക്കയറ്റത്തിനും കാർഷിക വിലയിടിവിനുംമെതിരെ കേരളകോൺഗ്രസ് പുറപ്പുഴ മണ്ഡലം കമ്മിറ്റി വഴിത്തലയിൽ നടത്തിയ സായാഹ്‌ന സമരം ഉൽഘാടനം ചെയ്‌തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കേരളം ഭരിച്ച സർക്കാരുകളിൽ ഇതുപോലെ ജനജീവിതം ദുരിതപൂർണ്ണമാക്കിയ മറ്റൊരു സർക്കാരില്ല. റബർ വില റെക്കോർഡ് തകർച്ചയിൽ എത്തിയിട്ടും തിരിഞ്ഞുനോക്കാതെ സർക്കാർ നിക്ഷേതന്മക സമീപനം തുടരുകയാണ് .മലയോര ജനതയെ ബഫർ സോണിൽ കുരുക്കി സർക്കാർ വഞ്ചിച്ചിരിക്കുകയാണെന്നും ഫ്രാൻസിസ് ജോർജ് പറഞ്ഞു.

പാർട്ടി പുറപ്പുഴ മണ്ഡലം പ്രസിഡണ്ട് അഡ്വ റെനീഷ് മാത്യു അദ്യക്ഷതവഹിച്ചു . കേരളകോൺഗ്രസ് തൊടുപുഴ നിയോജകമണ്ഡലം പ്രസിഡണ്ട് അഡ്വ ജോസി ജേക്കബ് , ജില്ല സെക്രട്ടറി ടോമിച്ചൻ പി മുണ്ടുപാലം , മാത്യു ആൻറ്ണി , അഡ്വ ജോൺസൻ ചിറക്കൽ , ജോബി മാത്യു പൊന്നാട്ട് , ജോർജ് മുല്ലക്കരി , ഹരിശങ്കർ നടുപ്പറമ്പിൽ , സേതുരാജ് ,അച്ചാമ്മ ജോയി തുടങ്ങിയവർ പ്രസംഗിച്ചു

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments