Pravasimalayaly

ദിലീപിന്റെ സഹോദരനും സുരാജിനും വീണ്ടും ക്രൈംബ്രാഞ്ച് നോട്ടീസ്; ചൊവ്വാഴ്ച പൊലീസ് ക്ലബ്ബിലെത്തണം; മൊബൈല്‍ ഫോണും ഹാജരാക്കണം

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് ദിലീപിന്റെ സഹോദരന്‍ അനൂപിനും സഹോദരീഭര്‍ത്താവ് ടി എന്‍ സുരാജിനും അന്വേഷണസംഘം വീണ്ടും നോട്ടീസ് നല്‍കി. ചൊവ്വാഴ്ച ആലുവ പൊലീസ് ക്ലബ്ബില്‍ ഹാജരാകാനാണ് നിര്‍ദേശം. സുരാജിനോട് മൊബൈല്‍ ഫോണ്‍ ഹാജരാക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. 

രാവിലെ അനൂപും ഉച്ചയ്ക്ക് ശേഷം സുരാജും ഹാജരാകണമെന്നാണ് ക്രൈംബ്രാഞ്ച് നോട്ടീസില്‍ ആവശ്യപ്പെട്ടിട്ടുള്ളത്. നേരത്തെ ഇരുവരെയും ചോദ്യം ചെയ്യാന്‍ ക്രൈംബ്രാഞ്ച് വിളിപ്പിച്ചിരുന്നെങ്കിലും അവര്‍ ഹാജരായില്ല. അവര്‍ വീട്ടില്‍ നിന്നും മാറി നില്‍ക്കുകയായിരുന്നു. 

ഇതേത്തുടര്‍ന്ന് ഇരുവരുടെയും വീടുകളില്‍ ക്രൈംബ്രാഞ്ച് നോട്ടീസ് പതിപ്പിച്ച് മടങ്ങി. കഴിഞ്ഞ ദിവസം ഇരുവരും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സന്നദ്ധരാണെന്ന് അന്വേഷണസംഘത്തെ അറിയിക്കുകയായിരുന്നു. കാവ്യയെ കുറ്റപ്പെടുത്തിക്കൊണ്ട് സുരാജിന്റെ ഫോണ്‍ സംഭാഷണങ്ങള്‍ അടുത്തിടെ പുറത്തു വന്നിരുന്നു. ഇക്കാര്യങ്ങളിലടക്കം വിശദമായ അന്വേഷണമാണ്  ക്രൈംബ്രാഞ്ച് നടത്തുന്നത്.

Exit mobile version