മഞ്ജു വാര്യർ മദ്യപിക്കുമെന്ന് മൊഴി നൽകണം; പലവട്ടം മദ്യപിച്ച് വീട്ടിൽ വന്നിട്ടുണ്ടെന്ന് പറയണം; കോടതിയിൽ നൽകിയ നിർണായക ശബ്ദരേഖ പുറത്ത്

0
27

ദിലീപിന്റെ അഭിഭാഷകനും സഹോദരനും തമ്മിലുള്ള ഫോൺ സംഭാഷണം പ്രോസിക്യൂഷൻ കോടതിയിൽ സമർപ്പിച്ചു. പ്രോസിക്യൂഷൻ സാക്ഷിയായ അനൂപ് എന്തെല്ലാം പറയണമെന്ന് പറഞ്ഞ് പഠിപ്പിക്കുന്ന രീതിയിലുള്ള സംഭാഷണമാണ് കോടതിയിൽ സമർപ്പിച്ചത്.

അഭിഭാഷകനായ ഫിലിപ്പാണ് അനൂപിനെ മൊഴി പറഞ്ഞ് പഠിപ്പിക്കുന്നത്. മഞ്ജു വാര്യറിന് സിനിമയിൽ മറ്റൊരാളുമായി പ്രണയത്തിലായിരുന്നുവെന്ന് മൊഴി പറയണം, ഇതെല്ലാം അറിഞ്ഞുകൊണ്ടാണ് ചോട്ടൻ (ദിലീപ്) കല്യാണം കഴിച്ചത്, മഞ്ജു ഒരു സാമ്പത്തിക വരുമാനത്തിനാണ് താത്പര്യം കാണിച്ചിരുന്നത് എന്നിവ കൃത്യമായി പറയണമെന്ന് അഭിഭാഷകൻ അനൂപിനോട് പറയുന്നു. മഞ്ജുവിനെ ഏറ്റവും കൂടുതൽ സപ്പോർട്ട് ചെയ്തിരുന്നതും ചേട്ടനാണെന്ന് അന്വേഷണ സംഘത്തെ കൃത്യമായി ബോധ്യപ്പെടുത്തണമെന്നും അല്ലെങ്കിൽ കേസിൽ ചില പ്രശ്‌നങ്ങൾ ഉണ്ടാകുമെന്നും അഭിഭാഷകൻ പറഞ്ഞു. മഞ്ജുവിന്റെ ചില പിടിവാശികളാണ് ബന്ധം വേർപ്പെടുത്താൻ കാരണമെന്ന് പറയമണമെന്നും അനൂപിനെ പറഞ്ഞ് പഠിപ്പിച്ച് പരിശീലിപ്പിക്കുന്നതാണ് ഓഡിയോ. ദിലീപിനെ ചില കേന്ദ്രങ്ങളിൽ വച്ച് കണ്ടിട്ടില്ല, ചാലക്കുടിയിലെ തീയേറ്റർ ആരും തന്നെ വാങ്ങിയിട്ടില്ലെന്ന് ബോധ്യപ്പെടുത്തണം എന്ന് പറഞ്ഞ് പഠിപ്പിക്കുന്നതും ഓഡിയോ ക്ലിപ്പിൽ വ്യക്തമാണ്.

കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ കൊലപ്പെടുത്താൻ ഗൂഡാലോചന നടത്തിയ കേസിൽ പ്രതി ദിലീപിന് തിരിച്ചടി നൽകിക്കൊണ്ടുള്ള ഹൈക്കോടതി വിധി വരുന്നത് ഇന്നാണ്. എഫ്‌ഐആർ റദ്ദാക്കണമെന്ന ദിലീപിന്റെ ഹർജിയാണ് തള്ളിയത്. ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റേതാണ് വിധി. ജസ്റ്റിസ് സിയാദ് റഹ്മാനാണ് ഹർജി തള്ളിയത്. അന്വേഷണ സംഘം സമർപ്പിച്ച നിർണായക ഫോൺ സംഭാഷണങ്ങൾ ഉൾപ്പെടെ പരിഗണിച്ചായിരുന്നു ഹൈക്കോടതി വിധി.

ഇതോടെ വധഗൂഢാലോചന കേസിൽ ദിലീപിനെതിരായ അന്വേഷണം ക്രൈംബ്രാഞ്ചിന് തുടരാം. നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ ആപായപ്പെടുത്താൻ ദിലീപും ബന്ധുക്കളും ഗൂഡാലോചന നടത്തിയെന്ന കേസിനെ കേന്ദ്രീകരിച്ചാണ് നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണവും നടക്കുന്നത്.

നിലവിൽ മുൻകൂർ ജാമ്യത്തിൽ കഴിയുന്ന ദിലീപിന് നിലവിലെ വിധി പ്രതിസന്ധിയാകും. ദിലീപിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നതിലേക്ക് അടക്കം അന്വേഷണ സംഘത്തിന് ഇനി കടക്കാൻ സാധിക്കും.

ആദ്യ ഘട്ടത്തിൽ പ്രോസിക്യൂഷന്റെ ഭാഗത്ത് ഉണ്ടായിരുന്നത് ബാലചന്ദ്രകുമാറിന്റെ മൊഴി മാത്രമാണ് ഉണ്ടായിരുന്നത്. അതിന് ശേഷം കേസിലെ നിർണായകമാ ഫോൺ പോലും ലഭിക്കുന്നത് വലിയ നിയമപോരാട്ടത്തിനൊടുവിലാണ്. അതുകൊണ്ട് തന്നെയാണ് ദിലീപിന്റെ മുൻകൂർ ജാമ്യം പരിഗണിച്ചപ്പോൾ പ്രോസിക്യൂഷന് തിരിച്ചടി നേരിട്ടത്. എന്നാൽ അതിന് ശേഷം പ്രോസിക്യൂഷൻ ഉണർന്ന് പ്രവർത്തിച്ചു. തെളിവ് നശിപ്പിക്കൽ അടക്കമുള്ള കാര്യങ്ങൾ സായ് ശങ്കർ മൊഴിയായി നൽകിയതോടെ ദിലീപിനെതിരായ കേസ് കൂടുതൽ ശക്തമായി. ഇത് കൂടി പരിഗണിച്ചാണ് ഹൈക്കോടതി എഫ്‌ഐആർ റദ്ദാക്കണമെന്ന ഹർജി കോടതി തള്ളിയത്.

Leave a Reply