Pravasimalayaly

ഇന്ത്യൻ നിർമ്മിത കോവിഡ് ചികിത്സ മരുന്നിന് അനുമതി

ഇന്ത്യൻ നിർമ്മിത കോവിഡ് ചികിത്സ മരുന്നിന് ഡ്രഗ്സ് കൺട്രോളർ ഓഫ് ഇന്ത്യ അനുമതി നൽകി. കോവിഡ് ചികിത്സ രംഗത്ത് ശുഭകരമായ വാർത്തയാണിത്.

പ്രതിരോധ ഗവേഷണ കേന്ദ്രമായ ഡി ആർ ഡി ഓ വികസിപ്പിച്ചെടുത്ത 2ഡിഒക്സി ഡി ഗ്ളൂക്കോസ് കോവിഡ് മരുന്നിന് ആണ് അനുമതി.

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് നുക്ലിയർ മെഡിസിൻ ആൻഡ് അലൈഡ് സയൻസ് ലാബും ഹൈദരാബാദിലെ ഡോ റെഡ്ഢിസ് ലബോറട്ടറിയും സംയുക്തമായാണ് മരുന്ന് വികസിപ്പിച്ചത്.

മരുന്ന് വൈറസ് ബാധിച്ച കോശങ്ങളെ പൊതിയുകയും വൈറസിന്റെ പ്രജനനത്തെ തടയുകയും ചെയ്യുന്നു.
വൈറസ് ബാധയുള്ള കോശങ്ങളെ മാത്രമാണ് മരുന്ന് ലക്ഷ്യമിടുക.

പെട്ടെന്നുള്ള രോഗ ശമനത്തിനും രോഗികൾ മെഡിക്കൽ ഒക്സിജനെ ആശ്രയിക്കുന്നത് കുറയ്ക്കാനും മരുന്ന് സഹായിക്കും. രോഗികൾ വളരെ വേഗം രോഗ വിമുക്തർ ആവുന്നുവെന്നും പഠനങ്ങൾ വ്യക്തമാക്കി.

മരുന്നിലെ പ്രധാന ഘടകം ഗ്ളൂക്കോസ് ആയതിനാൽ രാജ്യത്ത് ഇത് ധാരാളമായി നിർമ്മിക്കുവാൻ കഴിയും

Exit mobile version