Sunday, October 6, 2024
HomeKeralaKottayamതലപ്പലം ഗ്രാമ പഞ്ചായത്തിൽ 100 % ശിശുസുരക്ഷ ഉറപ്പാക്കുമെന്ന് പഞ്ചായത്ത്‌ പ്രസിഡന്റ്‌ അനുപമ വിശ്വനാഥ്

തലപ്പലം ഗ്രാമ പഞ്ചായത്തിൽ 100 % ശിശുസുരക്ഷ ഉറപ്പാക്കുമെന്ന് പഞ്ചായത്ത്‌ പ്രസിഡന്റ്‌ അനുപമ വിശ്വനാഥ്

‌.

തലപ്പലം : തലപ്പലം ഗ്രാമ പഞ്ചായത്തിൽ 100 % ശിശുസുരക്ഷ ഉറപ്പാക്കുമെന്ന് പഞ്ചായത്ത്‌ പ്രസിഡന്റ്‌ അനുപമ വിശ്വനാഥ്‌. ശിശുസുരക്ഷ എന്നാൽ ശാരീരിക മാനസ്സിക ഉപദ്രവങ്ങളിൽ നിന്നുള്ള രക്ഷ എന്നത് മാത്രമല്ല,ഒരു കുഞ്ഞിന് ആവശ്യമായ ആരോഗ്യ സുരക്ഷ മരുന്നുകളുടെ ലഭ്യത, പോഷക ഹാരങ്ങളുടെ ലഭ്യത ,സുരക്ഷിതമായ പാർപ്പിട സൗകര്യം, ആവശ്യമായ വസ്ത്രലഭ്യത തുടങ്ങി പ്രാഥമികമായ ആവശ്യങ്ങൾ കൂടിയാണെന്ന് അവർ അഭിപ്രായപ്പെട്ടു. തലപ്പലം പ്രഥമിക ആരോഗ്യ കേന്ദ്രത്തിലെ പൾസ് പോളിയോ വാക്സിനേഷൻ ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പഞ്ചായത്ത് പ്രസിഡൻറ് അനുപമ വിശ്വനാഥ്.

പഞ്ചായത്ത് തലത്തിൽ ഇത്തരം കാര്യങ്ങൾ ഉറപ്പാക്കും. ഇതിനായി വിവിധ സന്നദ്ധ സേവന സംഘടനകളുടെ സഹായം തേടും.ശിശുക്കൾ നാടിന്റെ ജീവനാഡിയാണെന്ന തിരിച്ചറിവ് ഏവർക്കും ഉണ്ടാകണം. മൂല്യബോധമുള്ള കുട്ടികൾ വളർന്ന് വന്നാലേ മൂല്യബോധമുള്ള ഭരണഘടനയുണ്ടാവൂ.ശിശുക്കളുടെ വ്യക്തിത്വരൂപികരണം സദാചാരവും സാൻ മാർഗ്ഗിക മൂല്യങ്ങളും ഉൾക്കൊണ്ടാവണം. കുട്ടികൾ ലക്ഷ്യബോധത്തോടെ വളർത്തിയെടുക്കുവാൻ സമൂഹത്തിനും മാതാപിതാക്കൾക്കും കഴിയണമെന്നും അവർ കൂട്ടിച്ചേർത്തു.

ചടങ്ങിൽ വാർഡ് മെമ്പർ സ്റ്റെല്ല ജോയി ,പി.എച്ച്.സി ഡോക്ടർ യേശോധരൻ, എൽ എച്ച്ഐ പുഷ്പലത, ജെഎച്ച് ഐ സുബിൻലാൽ, ജെ പിച്ച് ൻതങ്കമണി, സ്റ്റാഫ് നേഴ്സ് രെഞ്ചു, സിമി, എന്നിവർ സന്നിഹിതരായിരുന്നു

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments