Pravasimalayaly

ജനസുരക്ഷ ഉറപ്പുവരുത്തുന്നതിൽ സർക്കാർ അലംഭാവം കാണിക്കുന്നുവെന്ന് തലപ്പലം പഞ്ചായത്ത്‌ പ്രസിഡന്റ്‌ അനുപമ വിശ്വനാഥ്

തലപ്പലം: വെള്ളപ്പെക്ക ഭീഷണി ഏറെ ക്ലേശം വിതയ്ക്കുന്ന തന്റെ പഞ്ചായത്തിൽ സുരക്ഷ ഒരുക്കുന്നതിൽ സംസ്‌ഥാന സർക്കാർ പരാജയപ്പെടുന്നു എന്ന് തലപ്പലം പഞ്ചായത്ത്‌ പ്രസിഡന്റ്‌ അനുപമ വിശ്വനാഥ്‌. വെള്ളപൊക്കം വന്ന് നാശം വിതച്ച് ജനജീവിതം ദുഷ്കരമായി തീരുമ്പോൾ ഓടി വന്ന് പ്രസ്തവനകൾ ഇറക്കുന്നതല്ലാതെ ജനക്ഷേമകരമായ ഒന്നും സർക്കാർ നടപ്പാക്കുന്നില്ല. എന്നും മീനച്ചിലാർ നദി സംരക്ഷണവും ശുചീകരണവും സംബന്ധിച്ച് തലപ്പലം ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കവേ അനുപമ വിശ്വനാഥ് പറഞ്ഞു.

അനുപമ വിശ്വനാഥത്തിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗം ബഹു.പാല എം എൽ എ മാണി സി കാപ്പൻ ഉത്ഘാടനം ചെയ്തു.ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബിജു കെ കെ സ്വാഗതം ആശംസിച്ചു.ഷോൺ ജോർജ് ബഹു. ജില്ലാ പഞ്ചായത്ത് മെംമ്പർ ശ്രീ.ജെറ്റോ ജോസ് , ശ്രീ. ശ്രീകല ആർ , ശ്രീമതി മേഴ്സി എന്നി ബ്ലോക്ക് പഞ്ചായത്ത് മെംമ്പർ മാർ എന്നിവർ ആശംസകൾ അർപ്പിച്ചു.

ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ശ്രീ. കൊച്ചുരാണി ജെയ്സൺ, എൽസി മെംബർ, നിഷാ ശൈബി മെംബർ വിവിധ സ്റ്റാൻഡിങ് കമ്മിറ്റി അംഗങ്ങൾ , ഭരണ സമിതി അംഗങ്ങൾ വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ , P W D ഇറിഗേഷൻ എ.ഇ ശ്രീ. മഞ്ജുഷ, ജോയിൻ്റ് ബി ഡി ഒ സിയാദ് , വില്ലേജ് ഓഫീസർ ശ്രീ. ഇന്ദു MGNREGS പ്രതിനിധികൾ , വ്യാപാരവ്യവസായി ഏകോപന സമിതി ചെയർമാൻ , റസിഡൻ്റ് അസോസിയേഷൻ പ്രതിനിധികൾ , രാഷ്ട്രീയ സാംസ്കാരിക പരിസ്ഥിതി പ്രവർത്തകർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

തലപ്പലം ഗ്രാമപഞ്ചായത്തിലുടെ ഒഴുകുന്ന മീനച്ചിലാർ ശുചീകരണ പ്രവർത്തനങ്ങൾ നടത്തുന്നത്തിനും വെള്ളപൊക്കം തടയുന്നത്തിനും ഉള്ള മാർഗ്ഗ നിർദ്ദേശങ്ങൾ ചർച്ച ചെയ്തു.അടിഞ്ഞു കൂടിയിരിക്കുന്ന മാലിന്യവും ചെളിയും നീക്കം ചെയ്യുന്നതിനും മീനച്ചിലാറും ചെക് ഡാമുകളും ശുചികരികുന്നതിനും തീരുമാനിച്ചു. മീനച്ചിലാറിലെ മണൽ വാരൽ നിരോധിച്ചിട്ടുള്ള തിനാൽ മാലിന്യവും ചെളിയും മാത്രമേ നീക്കം ചെയ്യാൻ സാധിക്കൂ എന്നും ആയത് MGNREGS ആയി പ്ലാനിൽ ഉൾപെടുത്തി നടപ്പിലാക്കുന്നതിന്നിയമം അനുശാസിക്കുന്നു എന്നും P W D ഇറിഗേഷൻ എ.ഇ അറിയിച്ചു.ആയതിനു ശേഷം നടന്ന ചർച്ചയിൽ മീനച്ചിലാറിൽ നടത്തേണ്ട പ്രവർത്തനങ്ങൾ സംബന്ധിച്ച് Detailed project report (DPR) എടുകുന്നത്തിനും അടിയന്തിരമായി പദ്ധതി നടപ്പിലാക്കുന്ന ത്തിനും തീരുമാനിച്ചു.ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റിൻ്റെ നേതൃത്വത്തിൽ സർവകക്ഷി യോഗം കൂടി ബഹു. ജില്ലാ കളക്ടർക്ക് നിവേദനം സമർപ്പികുന്നത്തിന് യോഗത്തിൽ തീരുമാനമായി .

മീനച്ചിലാർ നദി സംരക്ഷണം ഗ്രാമപഞ്ചായത്തിൻ്റെ അതി പ്രധാനമായ ഉത്തരവാദിത്തമായി ഒത്തൊരുമിച്ച് മുന്നോട്ട് പോകുന്നതിന് യോഗത്തിൽ തീരുമാനമായി എന്നവിവരം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് അറിയിച്ചു. എല്ലാ വകുപ്പുകളിൽ നിന്നും ഇതിനായി പ്രോജക്ട് രൂപീകരിച്ച് തുക ചെലവഴിക്കുന്നതിന്ന് ഉള്ള നടപടികളുമായി മുന്നോട്ട് പോകുമെന്ന് യോഗത്തിൽ തീരുമാനമായി .

Exit mobile version