Pravasimalayaly

പാലായിൽ സമാധാന അന്തരീക്ഷം തകര്‍ക്കുന്ന പ്രചാരണങ്ങള്‍ക്കെതിരെ നനടപടി

കോട്ടയം: പാലായിലുണ്ടായ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ പൊലീസ്​ സമാധാനയോഗം വിളിച്ചു. പാലാ ഡിവൈ.എസ്​.പി ഷാജു ജോസി​ന്റെ നേതൃത്വത്തില്‍ നടന്ന യോഗത്തിൽ പാലായിലെയും ഈരാറ്റുപേട്ടയിലെയും വിവിധ സമുദായ നേതാക്കൾ പങ്കടുത്തു. മത-സാമുദായിക സമാധാന അന്തരീക്ഷം തകര്‍ക്കുന്ന രീതിയിൽ സമൂഹമാധ്യമങ്ങളിൽ നടക്കുന്ന പ്രചാരണങ്ങളെ യോഗം അപലപിച്ചു. ഇത്തരത്തിൽ പ്രചാരണം നടത്തുന്നവർക്കെതിരെ നടപടി സ്വീകരിക്കുമെന്ന്​ പൊലീസ്​ അറിയിച്ചു.ഈരാറ്റുപേട്ടയിലെ ഭക്ഷൃ നിർമാണ യൂനിറ്റിനെതിച്ചരെ സമൂഹ മാധ്യമങ്ങളില്‍ നടക്കുന്ന വ്യാജപ്രചാരണത്തിനെതിരെ നടപടിയെടുക്കുമെന്ന്​ ഡിവൈ.എസ്​.പി അറിയിച്ചു. സൈബർ സെല്‍ അന്വേഷണം നടത്തി നടപടിയെടുക്കും. വര്‍ഗീയ പരാമര്‍ശങ്ങളും കമൻറുകളും നടത്തുന്ന ഗ്രൂപ്പുകളെയും അന്വേഷണ പരിധിയില്‍ കൊണ്ടുവരുമെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നിയമനടപടി സ്വീകരിക്കുമെന്നും ഡിവൈ.എസ്​.പി അറിയിച്ചു.ഇമാം ഏകോപന സമിതി ചെയര്‍മാൻ മുഹമ്മദ് നദീര്‍ മൗലവി, കത്തോലിക്ക കോണ്‍ഗ്രസ് ഡയറക്ടർ ഫാ.ജോർജ്​ വര്‍ഗീസ്​ ഞാറക്കുന്നേല്‍, ഈരാറ്റുപേട്ട നൈനാര്‍ പള്ളി പ്രസിഡൻറും കേരള മുസ്​ലിം ജമാഅത്ത്​ ഫെഡറേഷന്‍ സംസ്ഥാന പ്രസിഡൻറുമായ മുഹമ്മദ് സക്കീര്‍, കത്തോലിക്ക കോണ്‍ഗ്രസ് നേതാവ്​ രാജീവ് ജോസഫ് കൊച്ചുപറമ്പില്‍, എൻ.എസ്​.എസ്​ ഡയറക്ടര്‍ ബോര്‍ഡ്​ അംഗവും മീനച്ചില്‍ താലൂക്ക് പ്രസിഡൻറുമായ സി.പി. ചന്ദ്രന്‍ നായര്‍ ചൊള്ളാനിക്കല്‍, പാസ്​റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി സിജു സെബാസ്​റ്റ്യന്‍ കൈമനാല്‍, ഈരാറ്റുപേട്ട മുഹ്​യിദ്ദീന്‍ ജുമാമസ്ജിദ്​ പ്രസിഡൻറ്​ പി.ടി. അഫ്സറുദ്ദീന്‍ പുള്ളോലില്‍, എസ്​.എൻ.ഡി.പി യൂനിയന്‍ മീനച്ചില്‍ താലൂക്ക് അഡ്മിനിസ്ട്രേറ്റിവ് അംഗം സി.ടി. രാജന്‍ അക്ഷര, ഈരാറ്റുപേട്ട പുത്തൻപ്പള്ളി ജുമാമസ്ജിദ്​ പ്രസിഡൻറ്​ കെ.ഇ. പരീത് തുടങ്ങിയവർ പങ്കെടുത്തു

Exit mobile version