കോട്ടയം
ശാസ്ത്രീയ കാർപ്പ് മത്സ്യകൃഷി, ഒരു നെല്ലും ഒരു മീനും പദ്ധതി, ശാസ്ത്രീയ ഓരുജല മത്സ്യകൃഷി, സ്വകാര്യ കുളങ്ങളിലെ കാർപ്പ് മത്സ്യകൃഷി, ശാസ്ത്രീയ ചെമ്മീൻ കൃഷി, വീട്ടുവളപ്പിൽ പടുതാ കുളത്തിലെ മത്സ്യകൃഷി, ബയോഫ്ലോക്ക് മത്സ്യകൃഷി,
റീസർക്കുലേറ്ററി അക്വാകൾച്ചർ സിസ്റ്റം,
ശുദ്ധജല കൂട് മത്സ്യകൃഷി, ഓരുജല കൂട് മത്സ്യകൃഷി വീട്ടുവളപ്പിലെ കരിമീൻ വിത്തുല്പാദന യൂണിറ്റ് എന്നിവയാണ് പദ്ധതിയുടെ പരിധിയില്‍ വരുന്നത്.
നിശ്ചിത മാതൃകയിലുള്ള അപേക്ഷ കാരാപ്പുഴയിലെ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസ്, ളാലം ബ്ലോക്ക് ഓഫീസിൽ പ്രവർത്തിക്കുന്ന പാലാ മത്സ്യഭവൻ ഓഫീസ്,
വൈക്കം മത്സ്യഭവൻ ഓഫീസ് എന്നിവിടങ്ങളിൽ ലഭിക്കും.
പൂരിപ്പിച്ച അപേക്ഷകൾ അനുബന്ധ രേഖകൾ സഹിതം ജൂൺ 28ന് വൈകുന്നേരം നാലുവരെ അതത് ഓഫീസുകളിൽ സ്വീകരിക്കും. ഫോൺ: 0481 2566823