Pravasimalayaly

യുവജനങ്ങളെ കാർഷിക രംഗത്തേക്ക് ആകർഷിക്കുവാൻ നയങ്ങളിൽ സമഗ്രമായ മാറ്റമുണ്ടാവണം : അപു ജോൺ ജോസഫ്

കോഴിക്കോട്:യുവജനങ്ങൾ കാർഷിക രംഗത്തേക്ക് കടന്നു വരണമെന്നും അതിന് ഉറച്ച രാഷ്ട്രീയ തീരുമാനങ്ങളും കാർഷിക നയങ്ങളിൽ സമഗ്രമായ മാറ്റവുമുണ്ടാവണമെന്ന് കേരള കോൺഗ്രസ്‌ ഹൈപവർ കമ്മറ്റി അംഗവും കേരള ഐ ടി ആൻഡ് പ്രൊഫഷണൽ കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ടുമായ ശ്രീ അപു ജോൺ ജോസഫ് അഭിപ്രായപ്പെട്ടു. യുവജനങ്ങളുടെ കടന്നുവരവ് കാർഷിക മേഖലക്ക്‌ പുത്തൻ ഉണർവേകുകയും കാർഷിക രംഗം കൂടുതൽ അഭിവൃദ്ധി പ്രാപിക്കുകയും ചെയ്യും.കേരള യൂത്ത് ഫ്രണ്ട് കോഴിക്കോട് ജില്ലാ കമ്മറ്റി സംഘടിപ്പിച്ച ഓൺലൈൻ മീറ്റ് ഉൽഘടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഉത്പാദനം, സംഭരണം, സംസ്ക്കരണം, വിപണനം എന്നീ നാല് മേഖലകളിലും യുവ തലമുറ ശ്രദ്ധ ചെലുത്തണമെന്ന് യുത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് അജിത് മുതിരമല മുഖ്യപ്രഭാഷണത്തിൽ സൂചിപ്പിച്ചു.

ജില്ലാ പ്രസിഡന്റ്‌ ജോ സെബാസ്റ്റ്യൻ കാഞ്ഞിരത്തിങ്കൽ അധ്യക്ഷത വഹിച്ചു. യോഗത്തിൽ പാർട്ടി ജില്ലാ പ്രസിഡന്റ്‌ പി എം ജോർജ്, ജില്ലാ സെക്രട്ടറി രാജീവ്‌ തോമസ്,ലിയോ സക്കറിയ, കരോൾ കെ ജോൺ, ബിജു ചെറുകാട്, അഭിലാഷ് പാലാഞ്ചേരി,പി വി മുജീബ് റഹ്മാൻ, ജോൺ കെ ജേക്കബ്,ഡയസ് ആന്റണി, ബിജോ ജോസ് വേനകുഴി, പി വി മുജീബ് റഹ്മാൻ എന്നിവർ സംസാരിച്ചു.

Exit mobile version