Monday, January 20, 2025
HomeNewsKeralaകെ റയിൽ : കേരള സർക്കാരിൻ്റെ ഭ്രാന്തൻ ആശയം: അപു ജോൺ ജോസഫ്

കെ റയിൽ : കേരള സർക്കാരിൻ്റെ ഭ്രാന്തൻ ആശയം: അപു ജോൺ ജോസഫ്

മാടപ്പള്ളി : സോഷ്യൽ മീഡിയയിൽ വൈറലായ കെ റയിൽ വിരുദ്ധ ഗാനം “വേണ്ട വേണ്ട വേണ്ടാധീനം വേണ്ട… ഭ്രാന്തൻ ആശയം കേരള നാടു തകർക്കുന്നേ ” എന്ന ഗാനം കെ റയിൽ സമരക്കാരുടെ ആവിശ്യപ്രകാരം സമരപന്തലിൽ പാടിക്കൊണ്ട് കെ റയിൽ കേരള സർക്കാരിൻ്റെ ഭ്രാന്തൻ ആശയമാണെന്ന് കേരള കോൺഗ്രസ് ഉന്നതാധികാര സമിതി അംഗം അപു ജോൺ ജോസഫ് അഭിപ്രായപ്പെട്ടു.കേരള കോൺഗ്രസ് ത്രിക്കൊടിത്താനം മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ കെ-റയിൽ സമരം മാടപ്പള്ളിയിൽ ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അപു ജോൺ ജോസഫ്. സമരസമിതി ചെയർമാൻ ബാബു കുട്ടൻചിറ അധ്യക്ഷത വഹിച്ചു.

കേരള കോൺഗ്രസ് ഉന്നതാധികാര സമിതി അംഗങ്ങളായ വി ജെ ലാലി, മാത്തുക്കുട്ടി പ്ലാത്താനം, അജിത് മുതിരമല, ജോർജ്കുട്ടി മപ്പിളശേരി, ശശിധരൻ നായർ, ബിജു ചെറുകാട്, സണ്ണിച്ചൻ പുലിക്കോട്ട്, സിബി ചാമക്കാല, ജയിംസ് പതാരം ചിറ, അഡ്വ.പി സി മാത്യു, സബീഷ് നെടുംപറമ്പിൽ, ഡി സുരേഷ്, മിനി കെ ഫിലിപ്പ്, ഫ്രാൻസിസ് പാലമൂട്ടിൽ, റോസിലിൻ ഫിലിപ്പ്, സെലിൻ സാബു, ജൂഡ്സൺ, ആൻറണി പയറ്റു തറ, ജോർജ്ജ് കുട്ടി കുന്നിപറമ്പിൽ, ബേബിച്ചൻചിറയിൽ, റിത്താമ്മ ജോസഫ്.ബേബിച്ചൻ അമ്പാട്ട്, മോളി ജയിംസ്, ഷിൻ്റോ ചാമക്കാല തുടങ്ങിയവർ പ്രസംഗിച്ചു.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments