കോപ്പ അമേരിക്ക : അർജന്റീന സെമിയിൽ

0
37

കോപ്പ അമേരിക്ക ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇക്വഡോറിനെ നിലംപരിശാക്കി അര്‍ജന്റീന സെമിയിലേക്ക്. എതിരില്ലാത്ത മൂന്നു ഗോളിനായിരുന്നു അര്‍ജന്റീനയുടെ ഉജ്ജ്വല ജയം. ബുധനാഴ്ച നടക്കുന്ന സെമിയില്‍ അര്‍ജന്റീന കൊളംബിയയെ നേരിടും.
40-ാം മിനുട്ടില്‍ റോഡ്രിഗോ ഡി പോളാണ് അര്‍ജന്റീനക്കായി ആദ്യം ഗോള്‍ വല കുലുക്കിയത്. 84-ാം മിനിറ്റില്‍ ലൗറ്റാരോ മാര്‍ട്ടിനെസ് അര്‍ജന്റീനയുടെ ലീഡ് ഉയര്‍ത്തി.

ഇഞ്ചൂറി ടൈമില്‍ ലഭിച്ച ഫ്രീകിക്ക് ലയണല്‍ മെസിയും ലക്ഷ്യത്തിലെത്തിച്ചു. ഇതോടെ കോപ്പയില്‍ മെസിയുടെ ഗോള്‍ നേട്ടം നാലായി. അര്‍ജന്റീനയുടെ ആദ്യ രണ്ടു ഗോളിനും വഴിയൊരുക്കിയതും മെസിയായിരുന്നു.

ഏയ്ഞ്ചല്‍ ഡി മരിയക്കെതിരായ പിയെറോ ഹിന്‍കാപിയയുടെ ഫൗളിനെ തുടര്‍ന്നായിരുന്നു ഫ്രീകിക്ക് വിധിച്ചത്. വാര്‍ പരിശോധിച്ച റഫറി ഈ ഫൗളിന് ഹിന്‍കാപിയക്ക് ചുവപ്പു കാര്‍ഡ് നല്‍കുകയും ചെയ്തു.

Leave a Reply