ബൈജു കൊട്ടാരക്കരക്കെതിരെ സംവിധായകന് അരുണ്‍ ഗോപി വക്കീല്‍ നോട്ടീസ് അയച്ചു. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ടുള്ള ചാനല്‍ ചര്‍ച്ചയ്ക്കിടയില്‍ അപകീര്‍ത്തിപരമായ പ്രസ്താവന നടത്തിയെന്ന് ആരോപിച്ചാണ് നടപടി. അപകീര്‍ത്തി കേസുമായി മുന്നോട്ടുപോകുമെന്നും അരുണ്‍ ഗോപി വ്യക്തമാക്കി.
നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് പ്രമുഖ രാഷ്ട്രീയ നേതാവിന്റെ മകന് അരുണ്‍ ഗോപിയുടെ മൊബൈലില്‍ വിളിച്ചുവെന്നും ആ കോള്‍ റെക്കോര്‍ഡ് ചെയ്ത ശേഷം പിന്നീട് നീക്കം ചെയ്തെന്നുമായിരുന്നു ബൈജുവിന്റെ ആരോപണം. ഈ ഫോണ്‍ കോള്‍ തിരിച്ചെടുക്കാന്‍ അരുണ്‍ ഗോപിയുടെ മൊബൈല്‍ ദിലീപ് അമേരിക്കയ്ക്ക് അയച്ചതായും ചാനല്‍ ചര്‍ച്ചയില്‍ ബൈജു കൊട്ടാരക്കര ആരോപിച്ചിരുന്നു.
ഇതിന് പിന്നാലെയാണ് അരുണ്‍?ഗോപി നിയമനടപടി സ്വീകരിച്ചത്. ഒരാള്‍ക്കെതിരെ എന്തും പറയാമെന്നാണ് ഇവരുടെയൊക്കെ വിചാരം. എന്തിനും ഒരു മര്യാദ വേണ്ടെയെന്നും അരുണ്‍?ഗോപി ചോദിച്ചു. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടന് ദിലീപിനെതിരെ പ്രസ്താവന നടത്തി ഇതിനു മുന്‍പും ബൈജു കൊട്ടാരക്കര വിവാദത്തിലായിട്ടുണ്ട്.