ആര്യാടന്‍ മുഹമ്മദിന് നാട് ഇന്ന് വിട നല്‍കും; സംസ്‌കാരം പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ

0
25

മലപ്പുറം: മുന്‍മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ആര്യാടന്‍ മുഹമ്മദിന്റെ സംസ്‌കാരം ഇന്ന് നടക്കും. പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെ മലപ്പുറം നിലമ്പൂര്‍ മുക്കട്ടയിലെ വലിയ ജുമുഅത്ത് പള്ളി ഖബര്‍സ്ഥാനില്‍ രാവിലെ 9 മണിയോടെയാണ് ഖബറടക്കം.


സംസ്ഥാന സര്‍ക്കാരിന്റെ പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയാണ് മൂന്ന് തവണ മന്ത്രിയായ ആര്യാടന്‍ മുഹമ്മദിന്റെ സംസ്‌കാര ചടങ്ങുകള്‍ നടക്കുക.
വാര്‍ധക്യ സാഹചമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലിക്കെ ഇന്നലെ രാവിലെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ വെച്ചാണ് നിലമ്പൂരുകാരുടെ പ്രിയപ്പെട്ട ‘കുഞ്ഞാക്ക’ വിടപറഞ്ഞത്. തുടര്‍ന്ന് നിലമ്പൂരിലെ വീട്ടിലും, മലപ്പുറം ഡിസിസി ഓഫീസിലുമായി നടന്ന പൊതുദര്‍ശന ചടങ്ങില്‍ നേതാക്കളും പ്രവര്‍ത്തകരുമടക്കം ആയിരക്കണക്കിന് പേര്‍ അന്തിമോപചാരമര്‍പ്പിച്ചു.

Leave a Reply