ആഢംബരക്കപ്പലിലെ ലഹരിപ്പാര്‍ട്ടിയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്റെ ജാമ്യപേക്ഷ കോടതി തള്ളി. ആര്യന്‍ ഖാന് ജാമ്യം നല്‍കുന്നത് അന്വേഷണത്തെ ബാധിക്കുമെന്ന് എന്‍സിബി(നര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ) യുടെ വാദം അംഗീകരിച്ചാണ് കോടതിയുടെ നടപടി.
അതോടൊപ്പം ആര്യനൊപ്പം അറസ്റ്റിലായ അര്‍ബാസ് മെര്‍ച്ചന്റ്, മോഡല്‍ മുണ്‍മുണ്‍ ധമേച്ഛ എന്നിവരുടെ ജാമ്യപേക്ഷയും കോടതി തള്ളി. ജാമ്യത്തിനായി സെഷന്‍സ് കോടതിയെ സമീപിക്കാന്‍ കോടതി നിര്‍ദേശിച്ചു. ആഡംബരക്കപ്പലില്‍ വിരുന്ന് സംഘടിപ്പിച്ചവര്‍ ക്ഷണിച്ചതനുസരിച്ചാണ് എത്തിയത്. എന്‍സിബി ഫോണ്‍ ഉള്‍പ്പെടെ പിടിച്ചെടുക്കുകയും ചെയ്തതിനാല്‍ തെളിവു നശിപ്പിക്കുമെന്ന വാദം അസ്ഥാനത്താണെന്നും ജാമ്യം അനുവദിക്കണമെന്നും ആവശ്യപ്പെട്ടു. എന്നാൽ എൻസിബിയുടെ വാദം അംഗീകരിച്ച കോടതി, ജാമ്യാപേക്ഷ തള്ളുകയായിരുന്നു.
ആര്യന്‍ ഉള്‍പ്പെടെ 8 പേരെ ചൊവ്വാഴ്ച മജിസ്ട്രേട്ട് കോടതി 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരുന്നു. അറസ്റ്റിലായ മറ്റുള്ളവര്‍ക്കൊപ്പമിരുത്തി ആര്യനെ കൂടുതല്‍ ചോദ്യം ചെയ്യാന്‍ എന്‍സിബി കസ്റ്റഡി നീട്ടണമെന്ന ആവശ്യം തളളിയാണ് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടത്. കോവിഡ് പരിശോധന നടത്താതെ ജയിലില്‍ പാര്‍പ്പിക്കാന്‍ അനുമതിയില്ലാത്തതിനാല്‍ എന്‍സിബി ഓഫിസിലാണ് കഴിഞ്ഞദിവസം രാത്രിയിലും പ്രതികള്‍ തങ്ങിയത്. ഇന്നു ജയിലിലേക്ക് മാറ്റി.