ലഖിംപൂര്‍ ഖേരി കേസില്‍ മുഖ്യപ്രതി പ്രതി കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്രയുടെ ജാമ്യം സുപ്രീം കോടതി റദ്ദാക്കി. ഒരാഴ്ചയ്ക്കകം കീഴടങ്ങാന്‍ കോടതി നിര്‍ദേശം നല്‍കി. ആശിഷ് മിശ്രയുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് കര്‍ഷകര്‍ നല്‍കിയ ഹര്‍ജിയാണ് കോടതി പരിഗണിച്ചത്.കേസില്‍ അലഹബാദ് ഹൈക്കോടതി മിശ്രയ്ക്ക് ജാമ്യം അനുവദിച്ചിരുന്നു. കേസ് വീണ്ടും പരിഗണിക്കാന്‍ ചീഫ് ജസ്റ്റിസ് എന്‍ വി രമണ അധ്യക്ഷനായ ബെഞ്ച് അലഹബാദ് ഹൈക്കോടതിയോട് ആവശ്യപ്പെട്ടു.
ആശിഷ് മിശ്രയ്ക്ക് ജാമ്യം അനുവദിച്ച അലഹബാദ് ഹൈക്കോടതി വിധിയില്‍ സുപ്രീം കോടതി നേരത്തെ തന്നെ ചോദ്യങ്ങള്‍ ഉന്നയിച്ചിരുന്നു, വിചാരണ ഇനിയും ആരംഭിച്ചിട്ടില്ലാത്ത കേസില്‍ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടും മുറിവുകളുടെ സ്വഭാവവും പോലുള്ള അനാവശ്യ വിശദാംശങ്ങള്‍ നല്‍കരുതെന്ന് കോടതി പറഞ്ഞു.