ഈ വര്‍ഷത്തെ ഏഷ്യന്‍ ഗെയിംസ് മാറ്റി വെച്ചു. 19ാം ഏഷ്യന്‍ ഗെയിംസിന് ആതിഥേയത്വം വഹിക്കുന്ന ചൈനയിലെ ഹാന്‍ചൗ നഗരത്തിലെ കോവിഡ് വ്യാപനത്തെ തുടര്‍ന്നാണ് നടപടി. സെപ്തംബര്‍ 10 മുതല്‍ 25 വരെയാണ് ഏഷ്യന്‍ ഗെയിംസ് നിശ്ചയിച്ചിരുന്നത്. മാറ്റി വെച്ച വിവരം ചൈനീസ് ദേശിയ മാധ്യമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇത് ഒളിംപിക് കൗണ്‍സില്‍ ഓഫ് ഏഷ്യ സ്ഥിരീകരിച്ചു.
പകരം തിയതി പ്രഖ്യാപിച്ചിട്ടില്ല. ചൈനയിലെ ഏറ്റവും വലിയ നഗരമായ ഷാങ്ഹായ്ക്ക് സമീപമുള്ള നഗരമാണ് ഹാന്‍ചൗ . ഇവിടെ കോവിഡ് വ്യാപനം രൂക്ഷമായതോടെ ആഴ്ചകള്‍ നീണ്ട ലോക്ഡൗണിലാണ്. ഇവിടെ ഏഷ്യന്‍ ഗെയിംസിനായി 56 വേദികളുടെ നിര്‍മാണം പൂര്‍ത്തിയായിരുന്നു.
ബെയ്ജിങ് ശൈത്യകാല ഒളിംപിക്സ് നടത്തിയത് പോലെ ബബിളിനുള്ളില്‍ ഏഷ്യന്‍ ഗെയിംസും നടത്തും എന്നാണ് ഇവര്‍ ആദ്യം നിലപാടെടുത്തത്. എന്നാല്‍ ഇപ്പോള്‍ ഇവന്റ് മാറ്റി വെക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.