താമരശ്ശേരി:
പെരിയാർ പുഴ നീന്തിക്കടന്ന ഓമശ്ശേരി സ്വദേശി ആസിമിന് അഭിനന്ദനങ്ങൾ നേർന്ന് രാഹുൽ ഗാന്ധി എം. പി കത്തയച്ചു.രണ്ട് വർഷം മുൻപ് നേരിൽ കണ്ടപ്പോൾ ആസിമിൽ കണ്ട ആത്മവിശ്വാസവും മുന്നോട്ട് പോവാനുള്ള കരുത്തും ഇപ്പോഴും ഓർക്കുന്നതായി പറഞ്ഞു തുടങ്ങുന്ന കത്തിൽ ഒരോ ദിവസം കഴിയുന്തോറും കൂടുതൽ കരുത്തനായി മാറുന്ന ആസിം ഭിന്നശേഷിക്കാരായ കുട്ടികൾക്ക് പ്രതീക്ഷ നൽകുന്ന പ്രതീകമാണെന്നും രാഹുൽ ഗാന്ധി പറയുന്നു
ആസിമിനെ നീന്തൽ പരിശീലിപ്പിച്ച കോച്ച് സജി വെള്ളലശ്ശേരിയേയും എല്ലാറ്റിലും ഉപരി ആസിമിന് കരുത്ത് പകർന്നു കൂടെ നിൽക്കുന്ന ആസിമിന്റെ കുടുംബത്തെയും അഭിനന്ദിച്ചാണ് കത്ത് അവസാനിക്കുന്നത്.
കഴിഞ്ഞ ജനുവരി 27 നാണ് ഭിന്നശേഷിക്കാരനായ ഓമശ്ശേരി വെളിമണ്ണകാരനായ ആലത്തൂകാവിൽ വീട്ടിൽ മുഹമ്മദ് ആസിം പെരിയാർ നീന്തി കയറിയത് മുപ്പത് അടിയോളം താഴ്ച്ചയുള്ള ഭാഗമായ അദ്വൈതാശ്രമം കടവിൽ നിന്നും ആലുവ മണപുറം വരെയാണ് നീന്തിയത് . താമരശ്ശേരിയിൽ വെച്ചു നടന്ന പരിപാടിയിൽ കൊടുവള്ളി എം.എൽ .എ ഡോ. എം.കെ മുനീർ കത്ത് ആസിമിന് കൈമാറി. ചടങ്ങിൽ പി.സി ഹബീബ് തമ്പി, ജെ.ടി അബ്ദുറഹിമാൻ, ഷറഫുന്നിസ ടീച്ചർ, നവാസ് ഈർപ്പോണ, ഹാരിസ് അമ്പായത്തോട്, അഹമ്മദ് കുട്ടി മാസ്റ്റർ, സി.ടി ടോം, പി.പി ഹാഫിസ് റഹ്മാൻ, കെ. എം അഷ്‌റഫ് മാസ്റ്റർ, മുഹമ്മദ് ദിശാൽ, സനൂജ് കുരുവട്ടൂർ എന്നിവർ പങ്കെടുത്തു.