Pravasimalayaly

അസിസ്റ്റൻറ് ഇൻഫർമേഷൻ ഓഫീസർ പരീക്ഷയിൽ ക്രമക്കേടുകളുടെ കൂമ്പാരം

ആദ്യം യോഗ്യത ഇല്ലെന്നു പറഞ്ഞ് തള്ളി..               പരാതിയുമായി രംഗത്തെെത്തിയപ്പോൾ പരീക്ഷ എഴുതാൻ ഹാൾ ടിക്കറ്റ്                                       തിരുവനന്തപുരം:  അസിസ്റ്റൻറ് ഇൻഫർമേഷൻ ഓഫീസർ മാരെ തെരഞ്ഞെടുക്കുന്നതിന് വേണ്ടി ഒഎംആർ പരീക്ഷ നടത്തിയതിനു ശേഷം പുറത്തുവന്ന ലിസ്റ്റിൽ വ്യാ പക ക്രമക്കേടെന്ന് ആക്ഷേപം. രണ്ടര വർഷം മുമ്പ് പിഎസ്സി  നടത്തിയ ഒഎംആർ പരീക്ഷയിൽ നിന്നുള്ള ഷോർട്ട് ലിസ്റ്റ് ആഴ്ച്ചകൾക്ക് മുമ്പാണ് പ്രസിദ്ധീകരിച്ചത്. സാധാരണ പി എസ് സി ഒ എംആർ പരീക്ഷയുടെ ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നത് കട്ട് ഓഫ് മാർക്ക് നിജപ്പെടുത്തിയാണ്.    എന്നാൽ ചരിത്രത്തിൽ ആദ്യമായി പി എസ് സി കട്ട് ഓഫ് മാർക്ക് ഇല്ലാതെ ഒ എം ആർ  പരീക്ഷയുടെ  നിന്ന് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. 650 തോളം പേരാണ് ഈ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളത് ഇവർക്കായി ഡിസ്ക്രിപ്റ്റീവ്   പരീക്ഷ തിങ്കളാഴ്ച പി എസ് സി നടത്തുകയാണ്. ഒഎംആർ പരീക്ഷ കഴിഞ്ഞ് ഉദ്യോഗാർത്ഥികൾ പത്രപ്രവർത്തന പരിചയം സംബന്ധിച്ചുള്ള സർട്ടിഫിക്കറ്റ് ഓൺലൈനായി അപ്‌ലോഡ് ചെയ്യണമെന്ന് നിർദ്ദേശിച്ചിരുന്നു. ഇത്തരത്തിൽ ഉദ്യോഗാർത്ഥികൾ തന്നെ തങ്ങളുടെ സർട്ടിഫിക്കറ്റുകൾ അപ്‌ലോഡ് ചെയ്യുകയും ചെയ്തു. . .എന്നാൽ ഈ സർട്ടിഫിക്കറ്റുകൾ പി എസ് സി നേരിട്ട് വേരിഫിക്കേഷൻ നടത്തിയിരുന്നില്ല.സാധാരണ പി എസ് സി സർട്ടിഫിക്കറ്റ് പരിശോധന നടത്തുന്നത് ഉദ്യോഗാർഥിയെ നേരിട്ട് വിളിച്ച് യതാർഥ സർട്ടിഫിക്കറ്റ് പരിശോധിക്കുന്ന രീതിയാണ്. ഒഎംആർ പരീക്ഷ മികച്ച രീതിയിൽ പരീക്ഷഎഴുതിയ നിരവധി ഉദ്യോഗാർത്ഥികൾ ലിസ്റ്റിൽ നിന്ന് പുറത്തുപോയ സാഹചര്യത്തിൽ ഇവർ പി എസ് സി യുമായി ബന്ധപ്പെട്ടപ്പോൾ  ഇവർക്ക്  ഗസറ്റിൽ പറഞ്ഞിരിക്കുന്ന യോഗ്യത ഇല്ലാത്തതിനാൽ  ആണു ഷോർട്ട് ലിസ്റ്റിൽ ഇടം ലഭിക്കാഞ്ഞതെന്നമറുപടിയാണ് ലഭിച്ചത് .എന്നാൽ ഗസറ്റിൽ പറഞ്ഞ യോഗ്യത ഉള്ളവരാണ് തങ്ങൾ എന്ന നിലപാട് ഒരുപറ്റം ഉദ്യോഗാർത്ഥികൾ വീണ്ടും പി എസ് സി യെ സമീപിച്ചു. എന്നാൽ ആ സമയം രേഖാമൂലം പി എസ് സി ഈ ഉദ്യോഗാർത്ഥികൾക്ക് പരീക്ഷയെഴുതാനുള്ള യോഗ്യതയില്ലെന്ന അറിയിച്ചുള്ള  കത്തും നല്കി.  എന്നാൽ  പരീക്ഷയ്ക്ക് ദിവസങ്ങൾ മാത്രം ബാക്കി നില്ക്കേ പി എസ് സി യിൽ നിന്ന് ഉദ്യോഗാർഥികളെ ഫോണിൽ വിളിച്ച് പരീക്ഷ എഴുതാൻ ഹാൾ ടിക്കറ്റ് അയച്ചതായി അറിയിച്ചു. ആദ്യം യോഗ്യത ഇല്ലെന്നു പറഞ്ഞവർക്ക് തന്നെയാണ് ഈ ഫോൺ വിളി എത്തിയതെന്നതാണ് രസകരം. ഒരിക്കൽ യോഗ്യത ഇല്ലെന്ന് പറഞ്ഞു അപേക്ഷ നിരസിച്ചവരെ തന്നെ ഒടുവിൽ പ്രൊവിഷണൽ ആയി ഹാൽ ടിക്കറ്റ് നല്കി പരീക്ഷക്ക് ഇരുത്താമെന്ന് ഫോണിൽ വിളിച്ച് അറിയിച്ചത്. പ വിവാദം ആകുമെന്ന് കണ്ടപ്പോൾ താൽകാലികമായി ഇവരെ കൂടി ഉൾക്കൊള്ളിക്കുകയായിരുന്ന്. പ്രൊവിഷണൽ ലിസ്റ്റില് പേരില്ലത്തവർ ആണ് ഇവർ.
വിജ്ഞാപനത്തിൻ്റെ ഭാഗമായി നൽകിയ പ്രവർത്തി പരിചയ സർട്ടിഫിക്കറ്റിൻ്റെ മാതൃകയിലും നിരവധി അപാകതകൾ ഉണ്ട്. ഇതിൽ തൊഴിലുടമ പൂരിപ്പിക്കേണ്ട ഭാഗത്ത് ഉദ്യോഗാർഥിയുടെ തൊഴിലിൻ്റെ സ്വഭാവം എന്താണെന്ന് ചോദിക്കുന്നില്ല  തസ്തികയുടെ പേര് മാത്രമേ ചോദിക്കുന്നുള്ളൂ.  എഡിറ്റോറിയൽ സംബന്ധമായ ജോലികൾ ആണോ ഉദ്യോഗാർത്ഥി ചെയ്തിരുന്നത് എന്ന് ചോദിക്കുന്നില്ല. എന്നാല് ഈ സർട്ടിഫിക്കറ്റിട്ടിൽ പറയുന്ന Designation പേര് കേട്ട് ആണ് യോഗ്യതയും ആയോഗ്യതയും  തീരുമാനിക്കുന്നത്. ഇത് മൂലം ഒരുപാട് പേരുടെ അപേക്ഷ തള്ളപ്പെട്ടു.

Exit mobile version