ഏറ്റുമുട്ടൽ; കശ്മീരിൽ നാല് ഭീകരരെ സുരക്ഷാ സേന വധിച്ചു

0
35

ശ്രീന​ഗർ: ജമ്മു കശ്മീരിൽ സുരക്ഷാ സേന നാല് ഭീകരരെ വധിച്ചു. സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിലാണ് ഭീകരരെ വധിച്ചത്. 

ഷോപ്പിയാനിലെ സൈനപോരയ്ക്ക് സമീപം ബഡി​ഗാമിലാണ് ഏറ്റുമുട്ടലുണ്ടായത്. പൊലീസ്, കരസേന, സിആർപിഎഫ് സേനകൾ സംയുക്തമായാണ് ഭീകരരുമായി ഏറ്റുമുട്ടിയത്. പ്രദേശത്ത് തിരച്ചിൽ തുടരുകയാണ്. 

മേഖലയില്‍ ഭീകരര്‍ ഒളിച്ചിരിക്കുന്നതായ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സുരക്ഷാ സേന എത്തിയത്. സൈന്യം പ്രദേശം വളഞ്ഞതോടെ ഭീകരര്‍ സേനയ്ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു

Leave a Reply